രാജ്യത്തെ പ്രളയക്കെടുതി; പാക് ടീം ഇറങ്ങുക കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ഇറങ്ങുക കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്
ബാബര്‍ അസം/ഫോട്ടോ: എഎഫ്പി
ബാബര്‍ അസം/ഫോട്ടോ: എഎഫ്പി

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ഇറങ്ങുക കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. പാകിസ്ഥാനിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണയര്‍പ്പിച്ചാണ് ടീമിന്റെ നീക്കം. 

രാജ്യത്തിന്റെ പകുതിയും മുങ്ങിയ പ്രളയം നാല്‍പ്പത് ലക്ഷത്തോളം പേരെ ബാധിച്ചു. കഴിഞ്ഞ ഒരു ദിവസത്തിന് ഇടയില്‍ പ്രളയത്തില്‍ 119 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രളയക്കെടുതികളില്‍പ്പെട്ട് പാകിസ്ഥാനില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 1033 ആയി. 

പ്രളയക്കെടുതി നേരിടാന്‍ പാക് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ട് ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു. അമേരിക്ക, യുകെ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാകിസ്ഥാന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യം പ്രളയക്കെടുതികളില്‍ വലയുന്നതിനിടയിലാണ് പാക് ക്രിക്കറ്റ് ടീം ചിരവൈരികളായ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നത്. ഇന്ത്യക്കെതിരെ വിജയ തുടര്‍ച്ച ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ ട്വന്റി20യിലേറ്റ തോല്‍വിക്ക് ഇന്ത്യക്ക് മറുപടി നല്‍കണം. തങ്ങളുടെ സ്റ്റാര്‍ പേസര്‍മാരില്ലാതെയാണ് രണ്ട് ടീമുകളും കളിക്കുക. ഷഹീന്‍ അഫ്രീദിയുടെ അഭാവം പാകിസ്ഥാന് തിരിച്ചടിയാവുമ്പോള്‍ ബുമ്രയില്ലാത്തത് ഇന്ത്യക്കും ആശങ്കയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com