ചെറുത്തു നിന്ന ഇഫ്തിഖറും മടങ്ങി; പാകിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടം

12 ഓവര്‍ കഴിയുമ്പോള്‍ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ മൂന്നാം വിക്കറ്റും പിഴുത് ഇന്ത്യ. മികച്ച ബാറ്റിങുമായി കളം നിറഞ്ഞ ഇഫ്തിഖര്‍ അഹമ്മദാണ് പുറത്തായത്. താരം 22 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്ത് നില്‍ക്കെയാണ് മടങ്ങിയത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് ക്യാച്ചെടുത്താണ് ഇഫ്തിക്കര്‍ പുറത്തായത്. 

12 ഓവര്‍ കഴിയുമ്പോള്‍ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയില്‍. ക്യാപ്റ്റന്‍ ബാബര്‍ അസം, ഫഖര്‍ സമാന്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

ആറ് പന്തില്‍ 10 റണ്‍സുമായാണ് ഫഖര്‍ സമാന്‍ മടങ്ങിയത്. ആവേശ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് പിടിനല്‍കിയാണ് താരം പുറത്തായത്. 

നേരത്തെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഭുവനേശ്വര്‍ കുമാറാണ് മടക്കിയത്. അര്‍ഷ്ദീപ് സിങിന് ക്യാച്ച് നല്‍കിയാണ് ബാബറിന്റെ മടക്കം. ഒന്‍പത് പന്തില്‍ 10 റണ്‍സാണ് പാക് നായകന്‍ നേടിയത്. 

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചു. പാകിസ്ഥാനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com