മറഡോണയ്ക്ക് ശേഷം കപ്പ് ഉയര്‍ത്താന്‍ മെസി?; ഖത്തറിലെ കലാശ പോരാട്ടം ഇന്ന്; ചരിത്രനേട്ടത്തിനരികെ ഫ്രാന്‍സ്

ഇന്ത്യന്‍ സമയം രാത്രി 8:30 ന് ലൂസെയ്ല്‍ സ്റ്റേഡിയത്തിലാണ് കീരീട പോരാട്ടം. 
എംബാപ്പെ - മെസിചിത്രം / എഎഫ്പി
എംബാപ്പെ - മെസിചിത്രം / എഎഫ്പി

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോര് ഇന്ന്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8:30 ന് ലൂസെയ്ല്‍ സ്റ്റേഡിയത്തിലാണ് കീരീട പോരാട്ടം. 

സ്വപ്‌നങ്ങള്‍ പൂത്തുലയുന്ന ഈ രാത്രിയില്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറക്കും. കപ്പുയര്‍ത്തുക ഫുട്‌ബോള്‍ മിശിഹ മെസിയോ അതോ കാല്‍പ്പന്തുകളിയുടെ രാജകുമാരന്‍ എംബാപ്പയോ. ഇനി മണിക്കൂറുകള്‍ മാത്രമേ കാത്തിരിപ്പിന് നീളമുള്ളു. 

ഖത്തറിലെ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കളികാണാനെത്തുന്ന മത്സരവും ഇതാണ്. 80,000 കാണികളെ ഉള്‍ക്കൊള്ളാനുളള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. ഖത്തര്‍ ദേശീയ ദിനാഘോഷവേളയില്‍ കലാശപ്പോര് ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയര്‍.

36 വര്‍ഷത്തിനുശേഷം ഇത്തവണ കപ്പുയര്‍ത്താനാകുമെന്നാണ് അര്‍ജന്റീനയുടെ പ്രതിക്ഷ. ലോകഫുട്‌ബോള്‍ ഇതിഹാസം മറഡോണ 86ല്‍ നേടിയ കപ്പ് ഇത്തവണ മെസി രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് ലോകത്തിലെ മുഴുവന്‍ വാമോസ് ആരാധകരുടെയും സ്വപ്‌നം. 

2018ലെ നേട്ടം ആവര്‍ത്തിക്കാനാകുമെനന്നാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. 1998ല്‍ രാജ്യത്തിന് കീരിടം നേടിക്കൊടുത്ത നായകന്‍ ദിദിയല്‍ ദെഷാമിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം കീരിടം നോട്ടമിട്ടാണ് അവര്‍ മത്സരത്തിനിറങ്ങുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com