പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയെ പുറത്താക്കി

റമീസിന് പകരം നജാം സേത്തിയെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു
റമീസ് രാജ/ ഫയല്‍
റമീസ് രാജ/ ഫയല്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയെ പുറത്താക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-0 ന് പാകിസ്ഥാന്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. റമീസിന് പകരം നജാം സേത്തിയെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്. 

പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പേട്രണ്‍ ആയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നജാം സേത്തിയുടെ നിയമനം അംഗീകരിച്ചു. നജാം സേത്തി മുമ്പും പിസിബി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2018 ല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് സേത്തി പിസിബി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.  2021 സെപ്റ്റംബറിലാണ് റമീസ് രാജ പിസിബി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com