അടിസ്ഥാന വില 20 ലക്ഷം, ലഭിച്ചത് 2.6 കോടി രൂപ; വിവ്രാന്ത് ശര്‍മയ്ക്ക് ജാക്ക്‌പോട്ട് 

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ വിവ്രാന്ത് ശര്‍മയ്ക്ക് ഐപിഎല്‍ താര ലേലത്തില്‍ ലഭിച്ചത് 2.6 കോടി രൂപ
വിവ്രാന്ത് ശര്‍മ/ഫോട്ടോ: എഎഫ്പി
വിവ്രാന്ത് ശര്‍മ/ഫോട്ടോ: എഎഫ്പി

കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ പണം വാരി വിവ്രാന്ത് ശര്‍മ. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ക്ക് താര ലേലത്തില്‍ ലഭിച്ചത് 2.6 കോടി രൂപ. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ് ജമ്മുകശ്മീര്‍ താരത്തെ ടീമിലെത്തിച്ചത്. 

വിവ്രാന്ത് ശര്‍മയുടെ സെഞ്ചുറി മികവിലാണ് ജമ്മു കശ്മീര്‍ ആദ്യമായി വിജയ് ഹസാരെ ട്രോഫിയില്‍ നോക്കൗട്ട് റൗണ്ടില്‍ കടന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തരാഖണ്ഡിന് എതിരെ 124 പന്തില്‍ നിന്ന് 154 റണ്‍സ് വിവ്രാന്ത് അടിച്ചെടുത്തിരുന്നു. 18 ഫോറും ആറ് സിക്‌സുമാണ് അന്ന് വിവ്രാന്തില്‍ നിന്ന് വന്നത്. 

14 ലിസ്റ്റ് എ മത്സരങ്ങളാണ് വിവ്രാന്ത് ഇതുവരെ ജമ്മു കശ്മീരിന് വേണ്ടി കളിച്ചത്. 39.9 എന്ന ബാറ്റിങ് ശരാശരിയില്‍ ഇതുവരെ നേടിയത് 519 റണ്‍സ്. 

കേരള കളിക്കാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍ എന്നിവരെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്‍പോട്ട് വന്നിട്ടില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എസ് ഭരത് 1.20 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് എത്തി. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ റണ്‍സ് വാരുന്ന അഭിമന്യൂ ഈശ്വരനും അണ്‍സോള്‍ഡ് ആയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com