ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

16.25 കോടി രൂപയ്ക്ക് സ്റ്റോക്ക്‌സ് ചെന്നൈയില്‍; 17.5 കോടിക്ക് ഗ്രീനിനെ റാഞ്ചി മുംബൈ ഇന്ത്യന്‍സ് 

ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ 17.5 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്

കൊച്ചി:  ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ താര ലേലത്തിലേക്ക് എത്തിയ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിനെ 16.25 കോടി രൂപയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ 17.5 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. 

ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും ഗുജറാക്കും സ്‌റ്റോക്ക്‌സിന് വേണ്ടി ചെന്നൈക്കൊപ്പം താര ലേലത്തിലിറങ്ങി. എന്നാല്‍ ഗുജറാത്ത് പിന്മാറിയതോടെ ധോനിപ്പടയിലേക്ക് സ്റ്റോക്ക്‌സ് എത്തി. 

രണ്ട് കോടി രൂപയായിരുന്നു കാമറൂണ്‍ ഗ്രീനിന്റെ അടിസ്ഥാന വില. കാമറൂണിന് വേണ്ടി മുംബൈക്കൊപ്പം കൊമ്പുകോര്‍ത്തത് ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്. ഒടുവില്‍ പൊന്നുംവിലയ്ക്ക് ഓസീസ് ഓള്‍റൗണ്ടര്‍ മുംബൈയില്‍. 

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിനെ 5.75 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. രണ്ട് കോടി രൂപയായിരുന്നു ഹോള്‍ഡറിന്റ അടിസ്ഥാന വില. ചെന്നൈയും ഹോള്‍ഡറിന് വേണ്ടി ശ്രമിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com