പുരുഷ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ സംഭവം! ഒന്നും രണ്ടും വിക്കറ്റുകള്‍ വീണത് ഇങ്ങനെ; പാക്- കിവി പോരില്‍ അപൂര്‍വ റെക്കോര്‍ഡ്

ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലന്‍ഡലാണ് അപൂര്‍വ റെക്കോര്‍ഡില്‍ തന്റെ പേര് എഴുതി ചേര്‍ത്തത്
ഫോട്ടോ: ഐസിസി
ഫോട്ടോ: ഐസിസി

കറാച്ചി: പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ തന്നെ അപൂര്‍വ റെക്കോര്‍ഡ് പിറന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ഒന്നാം ഇന്നിങ്‌സിലെ ആദ്യ രണ്ട് വിക്കറ്റുകളും നഷ്ടമായത് സ്റ്റംപിങിലൂടെ. 

പുരുഷ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു സംഭവം. ആദ്യ രണ്ട് വിക്കറ്റുകളും സ്റ്റംപിങിലൂടെ നഷ്ടമാകുന്നത് 145 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം. ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലന്‍ഡലാണ് അപൂര്‍വ റെക്കോര്‍ഡില്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. 

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇത് രണ്ടാം തവണയാണ്. 1976ല്‍ നടന്ന ഓസ്‌ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് വനിതാ ടെസ്റ്റില്‍ ഇത്തരത്തില്‍ ആദ്യ രണ്ട് വിക്കറ്റുകള്‍ സ്റ്റംപിങിലൂടെ വീണിട്ടുണ്ട്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് പാകിസ്ഥാന്‍ ബാറ്റിങ് തുടരവെ നാലാം ഓവറില്‍ തന്നെ കിവി ക്യാപ്റ്റന്‍ ടിം സൗത്തി വെറ്ററന്‍ സ്പിന്നര്‍ അജാസ് അഹമ്മദിനെ പന്തേല്‍പ്പിച്ചു. അജാസിന്റെ മൂന്നാം പന്തില്‍ കബളിപ്പിക്കപ്പെട്ട പാക് ഓപ്പണര്‍ അബ്ദുല്ല ഷഫീഖാണ് ആദ്യ വിക്കറ്റായി മടങ്ങിയത്. 14 പന്തില്‍ ഏഴ് റണ്‍സുമായാണ് താരം മടങ്ങിയത്. 

മൂന്ന് ഓവര്‍ പിന്നിട്ടപ്പോള്‍ പാകിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടമായി. അതും സ്റ്റംപിങ് തന്നെ. ഇത്തവണ പന്തെറിഞ്ഞത് മിച്ചല്‍ ബ്രെയ്‌സ്‌വെല്‍. ഷാന്‍ മസൂദാണ് രണ്ടാം വിക്കറ്റായി കൂടാരം കയറിയത്. പത്ത് പന്തില്‍ മൂന്ന് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com