'നെയ്മറെ വില്‍ക്കണം, ഹാരി കെയ്‌നെ കൊണ്ടുവരണം'; മൂന്ന് നിബന്ധനകളുമായി എംബാപ്പെ

നെയ്മറും എംബാപ്പെയും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി പുറത്തുവന്നിരുന്നു
എംബാപ്പെ/ഫയല്‍ ചിത്രം
എംബാപ്പെ/ഫയല്‍ ചിത്രം

പാരിസ്: പിഎസ്ജിയില്‍ തുടരണം എങ്കില്‍ മൂന്ന് നിബന്ധനകള്‍ മുന്‍പില്‍ വെച്ച് എംബാപ്പെ. നെയ്മറെ ഒഴിവാക്കുക, സിദാനെ മാനേജറായി കൊണ്ടുവരിക, ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിനെ ക്ലബിലെത്തിക്കുക എന്നീ ആവശ്യങ്ങളാണ് എംബാപ്പെ മുന്‍പില്‍ വെക്കുന്നത്. 

കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയ്ക്ക് മുന്‍പായാണ് പിഎസ്ജിയുമായുള്ള കരാര്‍ എംബാപ്പെ പുതുക്കിയത്. അന്ന് എംബാപ്പെയുടെ പല നിബന്ധനകളും പിഎസ്ജി അംഗീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അന്നും നെയ്മറെ ക്ലബില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം എംബാപ്പെ മുന്‍പോട്ട് വെച്ചിരുന്നു. 

പകരം സിദാനെ കൊണ്ടുവരണം

2014-25 വരെയാണ് പിഎസ്ജിയുമായി എംബാപ്പെയ്ക്ക് കരാറുള്ളത്. നെയ്മറും എംബാപ്പെയും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി പുറത്തുവന്നിരുന്നു. ഗാല്‍റ്റിയറാണ് നിലവില്‍ പിഎസ്ജിയുടെ മുഖ്യ പരിശീലകന്‍. ഇദ്ദേഹത്തെ മാറ്റി പകരം സിദാനെ കൊണ്ടുവരണം എന്ന ആവശ്യം എംബാപ്പെ മുന്‍പില്‍ വെച്ചതായി സ്പാനിഷ് മാധ്യമമായ ഒകെ ഡയറിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എംബാപ്പെയെ സ്വന്തമാക്കാനുള്ള താത്പര്യം ഇപ്പോഴും റയല്‍ മാഡ്രിഡ് വ്യക്തമാക്കുന്നുണ്ട്. 877 മില്യണ്‍ പൗണ്ട് നല്‍കി എംബാപ്പെയെ സ്വന്തമാക്കാനും റയല്‍ ഒരുക്കമാണ്. പിഎസ്ജി വിടാന്‍ താത്പര്യം ഉണ്ടെന്ന് എംബാപ്പെ പിഎസ്ജിയെ അറിയിച്ചാല്‍ മാത്രമാവും ട്രാന്‍സ്ഫറിനായി ശ്രമിക്കുക എന്ന നിബന്ധന റയല്‍ മാഡ്രിഡും ഫ്രഞ്ച് താരത്തിന് മുന്‍പില്‍ വെച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com