5-10 കിമീ അധികം വേഗത ബൂമ്രയ്ക്ക് ഇനിയും കണ്ടെത്താം, എന്നാല്‍ ഞങ്ങള്‍ അത് പഠിപ്പിച്ച് കൊടുക്കില്ല: ഓസീസ് കോച്ച്‌

'ബൂമ്രയുടെ റണ്‍അപ്പ് വളരെ ചെറുതാണ്. അവസാനത്തെ ഏതാനും സ്റ്റെപ്പില്‍ നിന്നാണ് ആ വേഗത കിട്ടുന്നത്'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: മണിക്കൂറില്‍ 5-10 കിമീ അധിക വേഗത കൂടി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയ്ക്ക് കണ്ടെത്താന്‍ കഴിയും എന്ന് ഓസ്‌ട്രേലിയന്‍ മുന്‍ കോച്ച് ജോക്ക് കാംമ്പെല്‍. എന്നാല്‍ ആ വേഗത കണ്ടെത്താന്‍ ബൂമ്രയെ തങ്ങള്‍ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബൂമ്രയുടെ റണ്‍അപ്പ് വളരെ ചെറുതാണ്. അവസാനത്തെ ഏതാനും സ്റ്റെപ്പില്‍ നിന്നാണ് ആ വേഗത കിട്ടുന്നത്. അവിടെ ബൂമ്രയുടെ കൈകള്‍ പോലും മുഴുവനായി ഉപയോഗിക്കുന്നില്ല. 5-10 കിമീ വേഗത കൂടി ഇനിയും ബൂമ്രയ്ക്ക് കണ്ടെത്താനാവും. എന്നാല്‍ ബൂമ്രയെ അത് പഠിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, കാംമ്പെല്‍ പറഞ്ഞു. 

റണ്‍ അപ്പിലും പന്ത് റിലീസ് ചെയ്യുന്നതിലും മാറ്റങ്ങള്‍ വേണം

145 കിമീ വേഗതയില്‍ തുടരെ പന്തെറിയാന്‍ ബൂമ്രയ്ക്ക് കഴിയും. റണ്‍ അപ്പിലും പന്ത് റിലീസ് ചെയ്യുന്നതിലും മാറ്റങ്ങള്‍ വരുത്തിയാല്‍ എന്നും കാംമ്പെല്‍ ചൂണ്ടിക്കാണിക്കുന്നു. 2016ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് ബൂമ്ര. മൂന്ന് ഫോര്‍മാറ്റിലും ബൂമ്ര ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ബൂമ്ര കളിച്ചിരുന്നു. മൂന്ന് ടെസ്റ്റിലും മൂന്ന് ഏകദിനത്തിലും സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന് ബൂമ്ര നേതൃത്വം നല്‍കി. വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരയില്‍ ബൂമ്രയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com