വനിതകളുടെ ഐപിഎല്‍ ഉടന്‍; വെളിപ്പെടുത്തി ജയ്ഷാ

വനിതകളുടെ ഐപിഎല്‍ ഉടന്‍; വെളിപ്പെടുത്തി ജയ്ഷാ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: വനിതകളുടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തി ബിസിസിഐ. പുരുഷന്‍മാരുടെ ഐപിഎല്‍ പോരാട്ടം ആവേശകരമായി നിരവധി അധ്യായങ്ങള്‍ പിന്നിട്ടിട്ടും വനിതാ താരങ്ങള്‍ക്ക് അത്തരമൊരു അവസരം ലഭിച്ചിട്ടില്ല ഇതുവരെ. 

മൂന്ന് ടീമുകള്‍ മാത്രം പങ്കെടുക്കുന്ന മിനി ടൂര്‍ണമെന്റാണ് ഐപിഎല്ലിന് സമാന്തരമായി ഇപ്പോള്‍ ബിസിസിഐ നടത്തുന്നത്. വിമന്‍സ് ടി20 ചലഞ്ച് എന്ന് പേരിട്ടാണ് സമാന്തരമായി വനിതകളുടെ പോരാട്ടം നടക്കാറുള്ളത്. ഈ വര്‍ഷവും മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന വിമന്‍സ് ടി20 ചലഞ്ച് പോരാട്ടം അരങ്ങേറും. 

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് വനിതാ ഐപിഎല്‍ പോരാട്ടം അടുത്ത വര്‍ഷത്തോടെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയത്. ആരാധകരും താരങ്ങളുമെല്ലാം വനിതാ ഐപിഎല്ലിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഐപിഎല്‍ പോലെ അടുത്ത വര്‍ഷം വനിതാ ഐപിഎലും കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ബിസിസിഐ തുടങ്ങിക്കഴിഞ്ഞു. ജയ് ഷാ വ്യക്തമാക്കി. 

നിലവില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗില്‍ പുരുഷ, വനിതാ ടീമുകളുടെ വ്യത്യസ്ത ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. സമാനമായി ഐപിഎല്ലിലും അടുത്ത വര്‍ഷം മുതല്‍ വനിതാ പോരാട്ടം ആരംഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com