അരങ്ങേറ്റത്തില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി, റെക്കോര്‍ഡ്; ഇന്ത്യയുടെ ഭാവി താരമെന്ന് ഉറപ്പിച്ച് യഷ് ധുള്‍

തമിഴ്‌നാടിനെതിരായ കളിയിലാണ് ഡല്‍ഹിക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും യഷ് സെഞ്ചുറി നേടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗുവാഹത്തി: രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയെ അണ്ടര്‍ 19 ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്‍ യഷ് ധുള്‍. അരങ്ങേറ്റ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരമായി യഷ് ധുള്‍ മാറി. 

രഞ്ജി ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് എച്ചിനെ തമിഴ്‌നാടിനെതിരായ കളിയിലാണ് ഡല്‍ഹിക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും യഷ് സെഞ്ചുറി നേടിയത്. രഞ്ജിയിലെ അരങ്ങേറ്റത്തില്‍ നാരി കോണ്‍ട്രാക്റ്ററാണ് രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ആദ്യ താരം. മഹാരാഷ്ട്രയുടെ വിരാഗ് അവാതെയാണ് രണ്ടാമത്തെ താരം. 

ഒന്നും രണ്ടും ഇന്നിങ്‌സുകളില്‍ 113 റണ്‍സ്‌

തമിഴ്‌നാടിന് എതിരെ ഒന്നാം ഇന്നിങ്‌സില്‍ 113 റണ്‍സ് ആണ് യഷ് സ്‌കോര്‍ ചെയ്തത്. രണ്ടാം ഇന്നിങ്‌സില്‍ 113 റണ്‍സിന് യഷ് നോട്ട് ഔട്ട് ആയി നിന്നു. ലളിത് യാദവ് 177 റണ്‍സ് നേടി. 452 റണ്‍സ് ആണ് ഡല്‍ഹി ഒന്നാം ഇന്നിങ്‌സില്‍ കണ്ടെത്തിയത്. 

എന്നാല്‍ തമിഴ്‌നാട് താരം ഷാരുഖ് ഖാന്റെ 148 പന്തില്‍ നിന്ന് 194 റണ്‍സ് അടിച്ചെടുത്ത ഇന്നിങ്‌സ് ആണ് ഏവരുടേയും ശ്രദ്ധ പിടിച്ചത്. ഷാരുഖിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ തമിഴ്‌നാട് 494 റണ്‍സിലെക്കി. രണ്ടാം ഇന്നിങ്‌സില്‍ ഡല്‍ഹി 228 റണ്‍സ് ആണ് വിക്കറ്റ് നഷ്ടമില്ലാതെ കണ്ടെത്തിയത്. കളി സമനിലയിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com