ബുംറയും ഷമിയും ഇല്ല; ഹൂഡയും ബിഷ്‌ണോയും ടീമില്‍; രോഹിത് നയിക്കും; വിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു

ഐപിഎല്ലില്‍ തിളങ്ങിയ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയും ടീമിലിടം പിടിച്ചിട്ടുണ്ട്
താരങ്ങൾ പരിശീലനത്തിനിടെ/ ഫയൽ
താരങ്ങൾ പരിശീലനത്തിനിടെ/ ഫയൽ

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നായകന്‍ രോഹിത് ശര്‍മ്മ ടീമില്‍ തിരിച്ചെത്തി. പേസ് ബൗളര്‍ ജസ്പ്രീത് ബുറയ്ക്കും മുഹമ്മദ് ഷമിക്കും സ്പിന്നര്‍ അശ്വിനും വിശ്രമം അനുവദിച്ചു. 

സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്തി. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ, പേസ് ബൗളര്‍ ആവേശ് ഖാന്‍ എന്നിവരെയും ടീമിലുള്‍പ്പെടുത്തി. ഐപിഎല്ലില്‍ തിളങ്ങിയ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയും ടീമിലിടം പിടിച്ചിട്ടുണ്ട്. 
കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേല്‍ ട്വന്റി20 ടീമിലുണ്ട്.  

ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ബിസിസിഐ നടത്തിയ ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ചതോടെയാണ് രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയത്. തുട ഞരമ്പിനേറ്റ പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനം രോഹിത്തിന് നഷ്ടമായിരുന്നു. രോഹിതിന്റെ അഭാവത്തിൽ ടീമിനെ നയിച്ച രാഹുലാണ് ഉപനായകൻ. 

ദ്രാവിഡ്-രോഹിത് ടീം

പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും ഒരുമിച്ചുള്ള ആദ്യ പരമ്പരയാണ് ഇത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20 മത്സരവുമാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുക. ഫെബ്രുവരി 6, 9, 11 തീയതികളിലായി അഹമ്മദാബാദിലാണ് ഏകദിന മത്സരങ്ങൾ. 16, 18, 20 തീയതികളിലായി കൊൽക്കത്തയിൽ ട്വന്റി20 മത്സരങ്ങളും നടക്കും.

എകദിന ടീം : രോഹിത് ശർമ്മ (നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോലി, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, ദീപക്ക് ഹുഡ, ദിപക് ചാഹർ, ഷാർദ്ദൂൽ താക്കൂർ, വാഷിംഗ്ടർ സുന്ദർ, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ആവേശ്ഖാൻ.

ടി- 20 ടീം: രോഹിത് ശർമ്മ (നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, ദിപക് ചാഹർ, ഷാർദ്ദൂൽ താക്കൂർ, രവി ബിഷ്ണോയി, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടർ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ്ഖാൻ, ഹർഷൽ പട്ടേൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com