നെയ്മര്‍ക്കൊപ്പം മെസിയേയും ഒഴിവാക്കുന്നു? പിഎസ്ജി സമ്പൂര്‍ണ അഴിച്ചുപണി ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

മെസിയേയും ഒഴിവാക്കി സമ്പൂര്‍ണ അഴിച്ചുപണിയാണ് ടീം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: കഴിഞ്ഞ സീസണില്‍ ബാഴ്‌സയില്‍ നിന്ന് ടീമിലേക്ക് വന്ന സൂപ്പര്‍ താരം ലയണല്‍ മെസിയെ പിഎസ്ജി ഒഴിവാക്കാന്‍ ആലോചിക്കുന്നതായി സൂചന. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ പിഎസ്ജി ഒഴിവാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ മെസിയേയും ഒഴിവാക്കി സമ്പൂര്‍ണ അഴിച്ചുപണിയാണ് ടീം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പിഎസ്ജിയില്‍ തുടരാന്‍ എംബാപ്പെ സമ്മതിച്ചതിന് പിന്നാലെ ടീമില്‍ വഴിയ അഴിച്ചുപണി നടത്താമെന്ന് ടീം മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നതായാണ് വാര്‍ത്തകള്‍ വന്നത്. സിദാനെ പരിശീലകനായി കൊണ്ടുവരിക. നെയ്മര്‍ ഉള്‍പ്പെടെ പല താരങ്ങളേയും ടീമില്‍ നിന്ന് ഒഴിവാക്കുക എന്നീ എംബാപ്പെയുടെ ആവശ്യങ്ങള്‍ പിഎസ്ജി അംഗീകരിച്ചിരുന്നു. 

രണ്ട് വമ്പന്‍ താരങ്ങളെ ഒഴിവാക്കുക എന്നത് പിഎസ്ജിക്ക് എളുപ്പമാവില്ല

സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ പെഡ്രോ മൊറാട്ടയാണ് മെസിയേയും പിഎസ്ജി ഒഴിവാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഇരുവരേയും പിഎസ്ജി ഒഴിവാക്കിയേക്കും. എന്നാല്‍ രണ്ട് വമ്പന്‍ താരങ്ങളെ ഒഴിവാക്കുക എന്നത് പിഎസ്ജിക്ക് എളുപ്പമാവില്ല. 

നെയ്മറേയും മെസിയേയും സ്വന്തമാക്കാന്‍ വമ്പന്‍ തുക മുടക്കി ക്ലബുകള്‍ എത്തേണ്ടതുണ്ട്. മെസി, നെയ്മര്‍ എന്നിവരുടെ കരാര്‍ വ്യവസ്ഥകള്‍ സങ്കീര്‍ണമാണ് എന്നതും പിഎസ്ജിക്ക് തിരിച്ചടിയാവുന്നു. എന്നാല്‍ ലൂയിസ് കാമ്പോസ്, ആന്റോരോ ഹെന്റിക്വെ എന്നിവര്‍ ഉള്‍പ്പെട്ട പിഎസ്ജിയുടെ പുതിയ സ്‌പോര്‍ട്ടിങ്  മാനേജ്‌മെന്റ് ടീം വലിയ അഴിച്ചുപണിയാണ് ടീമില്‍ ലക്ഷ്യം വെക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com