സം​ഗക്കാരയുടെ റെക്കോർഡ് മറികടന്ന് ചാൻ‍ഡിമൽ; കന്നി ഇരട്ട സെഞ്ച്വറി; ഓസീസിനെതിരെ നേട്ടം

ഓസീസിനെതിരെ ടെസ്റ്റില്‍ ഒരു ലങ്കന്‍ ബാറ്റർ ആദ്യമായാണ് ഇരട്ട ശതകം തികയ്ക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗോള്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റൻ സ്കോർ സ്വന്തമാക്കി ശ്രീലങ്ക. ദിനേശ് ചാൻ‍ഡിമലിന്റെ കരിയറിലെ കന്നി ഇരട്ട സെഞ്ച്വറിയുടെ മികവിലാണ് ലങ്കയുടെ കുതിപ്പ്. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 554 റൺസെടുത്തു. പുതിയ നേട്ടത്തോടെയാണ് ചാൻഡിമൽ തന്റെ കരിയറിലെ കന്നി ഇരട്ട ശതകം ആഘോഷിച്ചത്. 326 പന്തുകള്‍ നേരിട്ട ചാന്‍ഡിമല്‍ 16 ഫോറുകളും അഞ്ച് സിക്‌സും സഹിതം 206 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഓസീസിനെതിരെ ടെസ്റ്റില്‍ ഒരു ലങ്കന്‍ ബാറ്റർ ആദ്യമായാണ് ഇരട്ട ശതകം തികയ്ക്കുന്നത്. ഇതിഹാസ താരം കുമാർ സംഗക്കാരയുടെ പേരിലായിരുന്നു ഇതുവരെ ഓസീസിനെതിരെ ഒരു ലങ്കന്‍ താരത്തിന്‍റെ ഉയർന്ന ടെസ്റ്റ് സ്കോറിന്‍റെ റെക്കോർഡ്. 2007ല്‍ ഹൊബാർട്ട് ടെസ്റ്റില്‍ സംഗക്കാര നേടിയ ഐതിഹാസികമായ 192 റണ്‍സിന്‍റെ റെക്കോർഡ് മറികടന്നത്. 

സ്റ്റാർക്കിനെ സിക്സിന് പറത്തിയാണ് ചാൻഡിമല്‍ തന്‍റെ കന്നി ഡബിള്‍ തികച്ചത്. നായകനും ഓപ്പണറുമായ ദിമുത് കരുണരത്നെ (86), കുശാല്‍ മെന്‍ഡിസ് (85), മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 364 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് തോല്‍വിയുടെ വക്കിലാണ് ഇപ്പോള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com