‘അന്ന് ഫോം ഔട്ട് ആണെങ്കിൽ പ്രശസ്തി നോക്കില്ല, ടീമിൽ നിന്ന് പുറത്താക്കും; ഇന്ന് വിശ്രമം അനുവദിക്കും‘

ഫോം നഷ്ടപ്പെട്ടാൽ വിശ്രമം അനുവദിക്കുന്ന രീതി ശരിയല്ലെന്ന് പ്രസാദ് തുറന്നടിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങൾക്കു വിശ്രമം നൽകുന്ന രീതിയെ വിമർശിച്ച് മുൻ ഇന്ത്യൻ പേസർ വെങ്കടേഷ് പ്രസാദ്. ഫോം നഷ്ടപ്പെട്ടാൽ വിശ്രമം അനുവദിക്കുന്ന രീതി ശരിയല്ലെന്ന് പ്രസാദ് തുറന്നടിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയാണ് പ്രസാദിന്റെ വിമർശനം. 

‘നിങ്ങൾ ക്രിക്കറ്റിൽ ഫോം ഔട്ട് ആണെങ്കിൽ പ്രശസ്തി പരിഗണിക്കാതെ ടീമിൽ നിന്നു പുറത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, സെവാ​ഗ്, യുവരാജ്, സഹീർ ഖാൻ, ഹർഭജൻ എന്നിവരെല്ലാം ഫോമിലല്ലാതിരുന്നപ്പോൾ ടീമിന് പുറത്തായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് മികച്ച ഫോം വീണ്ടെടുത്താണ് അവരെല്ലാം തിരിച്ചെത്തിയിട്ടുള്ളത്.‘

‘ഇപ്പോ‌ൾ അതൊക്കെ മാറി. രാജ്യത്ത് മികച്ച താരങ്ങൾ വളരെയേറെയുണ്ട്. ഇത്തരം നയം കാരണം അവർക്കു കളിക്കാനാകുന്നില്ല. ഇന്ത്യൻ താരം അനിൽ കുംബ്ലെ പല തവണ ഇങ്ങനെ പുറത്തിരുന്നിട്ടുണ്ട്’- പ്രസാദ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിനെ പ്രസാദ് അഭിനന്ദിച്ചു. 

‘തോറ്റുപോയ ഭാഗത്തുണ്ടാകേണ്ട ആളല്ല സൂര്യകുമാർ. ദീപക് ഹൂഡയെ പോലുള്ള മികച്ച ബാറ്റ്സ്മാൻമാർ പുറത്തിരിക്കുമ്പോൾ എങ്ങനെയാണ് ശ്രേയസ് അയ്യർ ടി20 ടീമിൽ കളിക്കുന്നതെന്നു മനസിലാകുന്നില്ല‘- അദ്ദേഹം പ്രതികരിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com