‘ഇന്ത്യയെ എളുപ്പം വീഴ്ത്താം എന്നു കരുതേണ്ട‘- പാകിസ്ഥാന് അക്തറിന്റെ മുന്നറിയിപ്പ്

ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം കാണാൻ എത്തുന്ന ആരാധകരുടെ എണ്ണവും അക്തർ പ്രവചിക്കുന്നുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്‍ലാമബാദ്: ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യയടക്കമുള്ള ക്രിക്കറ്റ് ടീമുകൾ. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന പേരാട്ടത്തിന് മുൻപായി പാകിസ്ഥാൻ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ പേസർ ഷൊയ്ബ് അക്തർ. ടി20 ലോകകപ്പിൽ ഇന്ത്യയെ കീഴടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അക്തർ വ്യക്തമാക്കുന്നു. 

‘കൃത്യമായ തയാറെടുപ്പുകളോടെയായിരിക്കും ഇത്തവണ ഇന്ത്യ ലോകകപ്പ് കളിക്കാനെത്തുക. അതുകൊണ്ടു തന്നെ ഇന്ത്യയെ തോൽപിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല.’

‘മത്സര ഫലം പ്രവചിക്കുകയെന്നത് ഇപ്പോൾ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ രണ്ടാമതു ബൗൾ ചെയ്യുന്നതാണു നല്ലത്. കാരണം മെൽബണിലെ പിച്ച് ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കുന്നതാണ്. മികച്ച ബൗൺസും ലഭിക്കും.‘ 

ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം കാണാൻ എത്തുന്ന ആരാധകരുടെ എണ്ണവും അക്തർ പ്രവചിക്കുന്നുണ്ട്. 

'ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം കാണാൻ 1,50,000 ലേറെ ആരാധകർ മെൽബൺ സ്റ്റേ‍ഡിയത്തിലെത്തുമെന്നാണു കരുതുന്നത്. അതിൽ തന്നെ 70,000 പേരെങ്കിലും ഇന്ത്യൻ ആരാധകരാകും’– അക്തർ പ്രവചിച്ചു.

ഒക്ടോബര്‍ 23ന് ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലോകകപ്പിലെ ഇന്ത്യ– പാകിസ്ഥാൻ പോരാട്ടം. 2021ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ പാകിസ്ഥാൻ പത്ത് വിക്കറ്റിന് തോൽപിച്ചിരുന്നു. ലോകകപ്പിൽ ചരിത്രത്തിലാദ്യമായി പാകിസ്ഥാനോട് ഇന്ത്യൻ തോൽവി വഴങ്ങിയതും ഈ പോരാട്ടത്തിലായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com