സൈക്കിള്‍ പോളോ താരം ടി കുമാര്‍ അന്തരിച്ചു

ഇന്ത്യൻ സൈക്കിൾ പോളോ ടീമിന്റെ നായകനായിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

തിരുവനന്തപുരം: രാജ്യാന്തര സൈക്കിള്‍ പോളോ താരം ടി കുമാര്‍ അന്തരിച്ചു. 55 വയസായിരുന്നു. ഇന്ത്യൻ സൈക്കിൾ പോളോ ടീമിന്റെ നായകനായിരുന്നു. 

1996-ല്‍ അമേരിക്കയിലെ റിച്ച്‌ലാന്‍ഡില്‍ വെച്ച് നടന്ന പ്രഥമ ലോക സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കളായത് കുമാറിന്റെ നായകത്വത്തിലാണ്.പിന്നീട് 1999, 2000, 2001 ലോക ചാമ്പ്യന്‍ഷിപ്പുകളിലും കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിനായി കളിച്ചു. ഒമ്പത് തവണ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2004-ല്‍ ബ്രിട്ടണില്‍ ചെല്‍സിയും ഓക്‌സ്‌ഫോര്‍ഡ് ടീമും തമ്മില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തില്‍ വില്യം രാജകുമാരനൊപ്പം കളിക്കാനും കുമാറിന് സാധിച്ചു. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് 2006ൽ കളിക്കളം വിട്ടു. ജി.വി രാജ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com