'സ്വിച്ച് ഹിറ്റ് പൂര്‍ണമായും നിരോധിക്കണം'; അശ്വിനെ പിന്തുണച്ച് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍

സ്വിച്ച് ഹിറ്റില്‍ ബാറ്റര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു എന്ന ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ വാദത്തെ പിന്തുണച്ചാണ് സ്റ്റൈറിസിന്റെ പ്രതികരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ക്രൈസ്റ്റ്ചര്‍ച്ച്: സ്വിച്ച് ഹിറ്റ് പൂര്‍ണമായും നിരോധിക്കണമെന്ന് ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. സ്വിച്ച് ഹിറ്റില്‍ ബാറ്റര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു എന്ന ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ വാദത്തെ പിന്തുണച്ചാണ് സ്റ്റൈറിസിന്റെ പ്രതികരണം. 

സ്വിച്ച് ഹിറ്റ് രസകരമാണ്. എന്നാല്‍ അത് പൂര്‍ണമായും നിരോധിക്കണം എന്നാണ് എന്റെ കാഴ്ചപ്പാട്. ഫീല്‍ഡര്‍മാരെ എവിടെയെല്ലാം നിര്‍ത്തണം എന്നതില്‍ ക്യാപ്റ്റന്മാര്‍ക്കും ബൗളര്‍മാര്‍ക്കും നിയമങ്ങളുണ്ട്. പോയിന്റില്‍ എത്രപേര്‍, ലെഗ് സൈഡില്‍ എത്രപേര്‍ എന്നെല്ലാം. ആ സാഹചര്യത്തില്‍ ബാറ്റര്‍ കൈ മാറുന്നതിനോട് എനിക്ക് യോജിപ്പില്ല, സ്‌കോട്ട് സ്‌റ്റൈറിസ് പറഞ്ഞു. 

റിവേഴ്‌സ് സ്വീപ്പ് കളിക്കാം

റിവേഴ്‌സ് സ്വീപ്പ് കളിക്കാം. പക്ഷേ സ്വിച്ച് ഹിറ്റ് എനിക്ക് ഇഷ്ടമല്ല. കെവിന്‍ പീറ്റേഴ്‌സന്‍ ഇവിടെ പൂര്‍ണമായും ഇടംകയ്യനാവുന്നു. റിവേഴ്‌സ് സ്വീപ്പ് അനുവദിക്കുകയും സ്വിച്ച് ഹിറ്റ് വിലക്കുകയും ചെയ്താല്‍ അശ്വിന്‍ ചൂണ്ടിക്കാണിക്കുന്ന എല്‍ബിഡബ്ല്യു പ്രശ്‌നവും ഇവിടെ ഉണ്ടാവില്ല. ബാറ്റിങ്ങും ബൗളിങ്ങും തമ്മിലുള്ള ബാലന്‍സും ഇത് കൊണ്ടുവരും, ന്യൂസിലന്‍ഡ് മുന്‍ താരം പറഞ്ഞു. 

എംസിസി നിയമം അനുസരിച്ച് ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് ഓഫ് സ്റ്റംപിന് നേരെ വന്നാലും ഔട്ട് അനുവദിക്കില്ല. ഇവിടെ സ്വിച്ച് ഹിറ്റിലൂടെ ബാറ്റര്‍ക്ക് ബ്ലൈന്‍ഡ് സ്‌പോട്ട് എന്നത് ഒഴിവാക്കാനാവുന്നു എന്നതും ചൂണ്ടിക്കാണിച്ചാണ് അശ്വിന്‍ പ്രതികരിച്ചിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com