വിന്‍ഡിസിനെതിരായ പരമ്പരയിലെ താരം; പിന്നാലെ ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് തമീം ഇഖ്ബാല്‍

ട്വന്റി20യില്‍ നിന്ന് ഞാന്‍ ഇന്ന് മുതല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതായി കണക്കാക്കുക എന്നാണ് തമീം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്
വിന്‍ഡിസിനെതിരായ പരമ്പരയിലെ താരം; പിന്നാലെ ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് തമീം ഇഖ്ബാല്‍

ധാക്ക: ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് തമീം ഇഖ്ബാല്‍. 15 വര്‍ഷം നീണ്ട തന്റെ ട്വന്റി20 കരിയറിനാണ് തമീം തിരശീലയിടുന്നത്. 

ട്വന്റി20യില്‍ നിന്ന് ഞാന്‍ ഇന്ന് മുതല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതായി കണക്കാക്കുക എന്നാണ് തമീം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ബംഗ്ലാദേശിന് വേണ്ടി 78 ട്വന്റി20കളില്‍ തമീം കളിച്ചു. നേടിയത് 1758 റണ്‍സ്. സ്‌ട്രൈക്ക്‌റേറ്റ് 116.96. 

രണ്ട് വര്‍ഷം മുന്‍പാണ് തമീം അവസാനമായി ബംഗ്ലാദേശിന് വേണ്ടി ട്വന്റി20 കളിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ ട്വന്റി20യില്‍ നിന്ന് തമീം ആറ് മാസത്തെ ഇടവേള എടുത്തിരുന്നു. എന്നാല്‍ ഡൊമസ്റ്റിക് ട്വന്റി20 ടൂര്‍ണമെന്റുകളില്‍ തമീം കളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിലും തമീം കളിച്ചിരുന്നില്ല. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് തമീം ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരയില്‍ തമീം ഇഖ്ബാലാണ് പരമ്പരയിലെ താരമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com