ഇന്ന് ഫൈനലിസിമ; വെംബ്ലിയില്‍ അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍

ലാറ്റിനമേരിക്കയിലെ രാജാക്കന്മാരാണോ യൂറോപ്പിലെ ചാമ്പ്യന്മാരാണോ കരുത്തരെന്ന് ഇന്നറിയാം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വെംബ്ലി: ലാറ്റിനമേരിക്കയിലെ രാജാക്കന്മാരാണോ യൂറോപ്പിലെ ചാമ്പ്യന്മാരാണോ കരുത്തരെന്ന് ഇന്നറിയാം. ഫൈനലിസിമയില്‍ അര്‍ജന്റീന ഇന്ന് ഇറ്റലിയെ നേരിടും. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കോപ്പ അമേരിക്ക-യൂറോ കപ്പ് ജേതാക്കളില്‍ വമ്പനാര് എന്നറിയാനുള്ള പോര് വരുന്നത്. 

ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടാനാവാതെ പോയ ഇറ്റലിക്ക് ഫൈനലിസിമയില്‍ ജയം പിടിച്ച് തിരിച്ചുവരവിന് തുടക്കമിടണം. ലോകകപ്പിന് മുന്‍പ് ഒരു യൂറോപ്യന്‍ ശക്തിക്ക് എതിരായ വിജയം അര്‍ജന്റീനയുടെ ആത്മവിശ്വാസം കൂട്ടും. 

തോല്‍വി അറിയാതെ അര്‍ജന്റീന 31 മത്സരങ്ങള്‍ പിന്നിട്ടു. 37 മത്സരങ്ങളുടെ ഇറ്റലിയുടെ റെക്കോര്‍ഡ് വിജയ കുതിപ്പ് കഴിഞ്ഞ ഒക്ടോബറില്‍ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ സ്‌പെയ്ന്‍ അവസാനിപ്പിച്ചിരുന്നു. പിന്നാലെ നോര്‍ത്ത് മാസിഡോണിയയോട് തോറ്റ് നാണക്കേടിന്റെ പടുകുഴിയിലേക്കും.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com