നെറ്റ്‌സില്‍ ശ്രദ്ധാകേന്ദ്രമായി ഉമ്രാന്‍ മാലിക്ക്, അടിച്ചുപറത്തി ഋഷഭ് പന്ത് 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരക്ക് മുന്‍പായി ഇന്ത്യന്‍ ടീം നെറ്റ്‌സില്‍ ഇറങ്ങിയപ്പോള്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് ആയിരുന്നു ശ്രദ്ധാ കേന്ദ്രം
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ

ഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരക്ക് മുന്‍പായി ഇന്ത്യന്‍ ടീം നെറ്റ്‌സില്‍ ഇറങ്ങിയപ്പോള്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് ആയിരുന്നു ശ്രദ്ധാകേന്ദ്രം. എന്നാല്‍ വേഗം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഉമ്രാനെ നെറ്റ്‌സില്‍ ഋഷഭ് പന്ത് അടിച്ചുപറത്തി. 

തിങ്കളാഴ്ചയാണ് ഇന്ത്യന്‍ സംഘം നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചത്. എന്നാല്‍ പന്തിന്റെ ആക്രമണ ശൈലിക്ക് തിരിച്ചടി നല്‍കാന്‍ ഉമ്രാന് കഴിഞ്ഞില്ല. കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കാണ് നെറ്റ്‌സില്‍ പന്തിനെ കൂടാതെ ഉമ്രാന്‍ കൂടുതല്‍ സമയം പന്തെറിഞ്ഞത്. ബൗളിങ് കോച്ച് പരസ് മാംപ്രെയുടെ മേല്‍നോട്ടത്തിലായിരുന്നു ഉമ്രാന്റെ ബൗളിങ്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഉമ്രാന്റെ ബൗളിങ് നിരീക്ഷിച്ചു. 

ഉമ്രാന്‍ മാലിക്കിനെ കൂടാതെ ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരും നെറ്റ്‌സില്‍ പന്തിന്റെ ബാറ്റിന്റെ ചൂട് അറിഞ്ഞു. സ്പിന്നര്‍ അക്ഷര്‍ പട്ടേലിനും പന്തിന്റെ പ്രഹരമേറ്റു. റാംപ്, റിവേഴ്‌സ് റാംപ് ഷോട്ടുകളിലാണ് ദിനേശ് കാര്‍ത്തിക് ശ്രദ്ധ കൊടുത്തത്. 

നെറ്റ്‌സിലെ പരിശീലനത്തില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും ശ്രദ്ധ പിടിച്ചു. യോര്‍ക്കറുകളിലാണ് ഭുവി പ്രധാനമായും ശ്രദ്ധിച്ചത്. യോര്‍ക്കറുകളിലൂടെ അര്‍ഷ്ദീപും നെറ്റ്‌സില്‍ മികവ് കാണിച്ചു. ബൗളിങ് കോച്ച് മാംബ്രെയുടെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് ബൗള്‍ ചെയ്യാന്‍ അര്‍ഷ്ദീപിന് കഴിഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com