2018 ലോകകപ്പില്‍ കണ്ട അര്‍ജന്റീനയല്ല ഇത്, ഫേവറിറ്റുകളാണ് അവരിപ്പോള്‍: മോഡ്രിച്ച്‌

'കഴിഞ്ഞ ലോകകപ്പില്‍ ഞങ്ങള്‍ അര്‍ജന്റീനക്കെതിരെ കളിച്ച് ജയിച്ചു. എന്നാലിപ്പോള്‍ വളരെ നല്ല ഒരു ടീമിനെയാണ് ഞാന്‍ കാണുന്നത്'
മോഡ്രിച്ച്, മെസി/ഫോട്ടോ: ട്വിറ്റര്‍
മോഡ്രിച്ച്, മെസി/ഫോട്ടോ: ട്വിറ്റര്‍

പാരിസ്‌: 2018 ലോകകപ്പില്‍ കളിച്ച ടീമല്ല അര്‍ജന്റീന ഇപ്പോഴെന്ന് റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്. മെസി മുന്‍പില്‍ നിന്ന് നയിക്കുന്ന അര്‍ജന്റീനയെ ലോകകപ്പിലെ ഫേവറിറ്റുകള്‍ എന്നാണ് മോഡ്രിച്ച് വിശേഷിപ്പിച്ചത്. 

കഴിഞ്ഞ ലോകകപ്പില്‍ ഞങ്ങള്‍ അര്‍ജന്റീനക്കെതിരെ കളിച്ച് ജയിച്ചു. എന്നാലിപ്പോള്‍ വളരെ നല്ല ഒരു ടീമിനെയാണ് ഞാന്‍ കാണുന്നത്. ഏതാനും വര്‍ഷം മുന്‍പ് കണ്ടതിനേക്കാള്‍ കരുത്തരാണെന്ന് തോന്നുന്നു. ഒരു നല്ല ഗ്രൂപ്പ് അവര്‍ക്കുണ്ട്. മെസിയെ പോലൊരു കളിക്കാരനെ മുന്‍പില്‍ നിര്‍ത്തി ഒരു ശക്തമായ ഗ്രൂപ്പിനെ അവര്‍ സൃഷ്ടിത്ത് കഴിഞ്ഞു, മോഡ്രിച്ച് ചൂണ്ടിക്കാണിച്ചു. 

അര്‍ജന്റീന കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കുന്നു

അവര്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കുന്നു. ഒരുപാട് കളികളില്‍ അവര്‍ തോറ്റിട്ടില്ല. അത് തന്നെ എല്ലാം വ്യക്തമാക്കുന്നു. മെസി ഉള്ളപ്പോള്‍ അവര്‍ എപ്പോഴും ലോകകപ്പിലെ ഫേവറിറ്റുകള്‍ തന്നെയാണ് എന്നും മോഡ്രിച്ച് പറഞ്ഞു. 

ഖത്തര്‍ ലോകകപ്പില്‍ നവംബര്‍ 22നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യയാണ് മെസിയുടേയും സംഘത്തിന്റേയും മുന്‍പിലേക്ക് ആദ്യം എത്തുക. പിന്നാലെ മെക്‌സിക്കോയേയും പോളണ്ടിനേയും നേരിടും. ഗ്രൂപ്പ് എഫിലാണ് ക്രൊയേഷ്യ. ബെല്‍ജിയം, കാനഡ, മൊറോകോ എന്നിവരാണ് ക്രൊയേഷ്യയുടെ എതിരാളികള്‍ ഗ്രൂപ്പ് ഘട്ടത്തില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com