ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി, ജേസന്‍ റോയ് ഐപിഎല്ലില്‍ നിന്ന് പിന്മാറി

ഐപിഎല്‍ ആരംഭിക്കാനിരിക്കെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഐപിഎല്‍ ആരംഭിക്കാനിരിക്കെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി. താര ലേലത്തില്‍ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജേസന്‍ റോയ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. 

സീസണില്‍ കളിക്കില്ലെന്ന് റോയ് ഫ്രാഞ്ചൈസിയെ കഴിഞ്ഞ ആഴ്ച അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 2021 സീസണില്‍ ഹൈദരാബാദില്‍ ലഭിച്ച അവസരം ജേസന്‍ റോയ് മുതലാക്കിയിരുന്നു. കഴിഞ്ഞ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 6 കളിയില്‍ നിന്ന് 303 റണ്‍സ് ആണ് ജേസന്‍ റോയ് വാരിയത്. 

പിസിഎല്ലില്‍ തകര്‍ത്തടിച്ച് ജേസന്‍ റോയ്‌

പിസിഎല്ലില്‍ 50.50 ആണ് ജേസന്‍ റോയിയുടെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 170.22. ക്വേട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ സീസണിലെ റണ്‍വേട്ടയില്‍ മുന്നിലുമുണ്ട് ജേസന്‍ റോയ്. താരത്തിന്റെ പിന്മാറ്റത്തോടെ ഗുജറാത്തിന് ഇനി പകരം താരത്തെ കണ്ടെത്തണം. 

ഈ അടുത്താണ് ജേസന്‍ റോയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഐപിഎല്ലിലേക്ക് എത്തിയാല്‍ രണ്ട് മാസത്തോളം ഇന്ത്യയില്‍ തുടരേണ്ടതായി വരും. കുടുംബാംഗങ്ങളില്‍ നിന്ന് ഇത്രയും നാള്‍ വിട്ടുനില്‍ക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് റോയിയുടെ തീരുമാനം എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com