ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ എബി കുരുവിള ബിസിസിഐ ജനറല്‍ മാനേജറാവും

എബി കുരുവിള
എബി കുരുവിള

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ എബി കുരുവിള ബിസിസിഐ ജനറല്‍ മാനേജറാവും. ഈ വര്‍ഷം ആദ്യം സെലക്ഷന്‍ കമ്മറ്റി അംഗം എന്ന നിലയിലെ എബി കുരുവിളയുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് ജനറല്‍ മാനേജര്‍ പദവി ഏറ്റെടുക്കുന്നത്. 

ധീരജ് മല്‍ഹോത്ര സ്ഥാനം ഒഴിഞ്ഞതിന് ശേഷം ബിസിസിഐ ജനറല്‍ മാനേജര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 10 ടെസ്റ്റുകള്‍ കളിച്ച താരമാണ് കുരുവിള. 25 വിക്കറ്റുകള്‍ വീഴ്ത്തി. 25 ഏകദിനങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇതില്‍ നിന്നും 25 വിക്കറ്റ് അക്കൗണ്ടില്‍ ചേര്‍ത്തു. 

വനിതാ ട്വന്റി20 ലീഗ് ഏപ്രില്‍ 15 മുതല്‍

മാര്‍ച്ച് 15  മുതല്‍ മെയ് 1 വരെ സികെ നായിഡു ട്രോഫി സംഘടിപ്പിക്കാനും ബിസിസിഐ യോഗത്തില്‍ തീരുമാനമായി. വനിതാ ട്വന്റി20 ലീഗിന്റെ സമയവും പ്രഖ്യാപിച്ചു. ഏപ്രില്‍ 15ന് ആരംഭിച്ച് മെയ് 12ന് അവസാനിക്കും. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരകളുടെ വേദി സംബന്ധിച്ചും തീരുമാനമായി. കട്ടക്ക്, വിശാഖപട്ടണം, ഡല്‍ഹി, രാജ്‌കോട്ട്, ചെന്നൈ എന്നിവയാവും വേദികള്‍. ജൂണ്‍ 9നാണ് ആദ്യ ട്വന്റി. അവസാനത്തേത് 19നും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com