കുല്‍ദീപിനെ ഒഴിവാക്കി; അക്‌സര്‍ പട്ടേല്‍ ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ടീമില്‍ 

പരിക്കിനെ തുടര്‍ന്ന് അക്ഷര്‍ പട്ടേലിന് ദക്ഷിണാഫ്രിക്കന്‍ പര്യടനവും വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയും നഷ്ടമായിരുന്നു
അക്ഷർ പട്ടേൽ, കുൽദീപ് യാദവ്/ ഫയൽ
അക്ഷർ പട്ടേൽ, കുൽദീപ് യാദവ്/ ഫയൽ

ബംഗലൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി. പകരം അക്ഷര്‍ പട്ടേലിനെ ഉള്‍പ്പെടുത്തി. മാര്‍ച്ച് 12 മുതല്‍ ബെംഗളൂരുവിലാണ് ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

അക്ഷര്‍ പട്ടേലിന് പരുക്കേറ്റ സാഹചര്യത്തിലാണ് കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിക്ക് ഭേദമായി അക്ഷര്‍ പട്ടേല്‍ തിരിച്ചെത്തിയതോടെയാണ് കുല്‍ദീപിനെ ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. 

പരിക്കിനെ തുടര്‍ന്ന് അക്ഷര്‍ പട്ടേലിന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയും നഷ്ടമായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതും താരത്തിന് തിരിച്ചടിയായി.

ഇന്ത്യ ഇന്നിങ്‌സ് വിജയം നേടിയ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ കുല്‍ദീപ് യാദവ് കളിച്ചിരുന്നില്ല. 2021 ഫെബ്രുവരിയിലാണ് കുല്‍ദീപ് യാദവ് ഏറ്റവും ഒടുവില്‍ ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com