ഓസ്‌ട്രേലിയയെ പാകിസ്ഥാന്‍ തോല്‍പ്പിക്കണം; കറാച്ചി ടെസ്റ്റില്‍ അയല്‍ക്കാര്‍ക്ക് ഇന്ത്യയുടെ പിന്തുണ ; കാരണം

ശ്രീലങ്കയെ തോല്‍പ്പിക്കണം എന്നതിനൊപ്പം പാകിസ്ഥാന്റെ ജയത്തിനായും കാത്തിരിക്കുകയാണ് ഇന്ത്യ. കാരണം എന്തെന്ന് അല്ലേ? 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബംഗളൂരു: ശ്രീലങ്കയ്ക്ക് എതിരെ പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ഓസ്‌ട്രേലിയക്ക് എതിരായ പാകിസ്ഥാന്റെ രണ്ടാമത്തെ ടെസ്റ്റ് കറാച്ചിയില്‍
ആരംഭിച്ചു കഴിഞ്ഞു. ഇവിടെ ശ്രീലങ്കയെ തോല്‍പ്പിക്കണം എന്നതിനൊപ്പം പാകിസ്ഥാന്റെ ജയത്തിനായും കാത്തിരിക്കുകയാണ് ഇന്ത്യ. കാരണം എന്തെന്ന് അല്ലേ? 

ഈ വര്‍ഷം ആദ്യമാണ് ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇന്ത്യയുടെ കൈകളില്‍ നിന്ന് ഓസ്‌ട്രേലിയ തട്ടിയെടുത്തത്. ആഷസ് പരമ്പര നിലനിര്‍ത്തിയതോടെയായിരുന്നു ഇത്. ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യ പരമ്പര നേടിയാലും ഇനി വരുന്ന രണ്ട് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പാകിസ്ഥാന്‍ സമനിലയില്‍ കുരുക്കുകയോ ഒരു ടെസ്റ്റില്‍ എങ്കിലും ജയിക്കുകയോ ചെയ്താലെ ഒന്നാം റാങ്ക് ഇന്ത്യയുടെ കൈകളിലേക്ക് എത്തുകയുള്ളു. 

പരമ്പര 0-0ല്‍ അവസാനിച്ചാല്‍ ഓസ്‌ട്രേലിയരണ്ടാം സ്ഥാനത്തേക്ക് വീഴും

ശ്രീലങ്കയെ 2-0ന് തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് 118ലേക്ക് എത്തും. ഓസ്‌ട്രേലിയയേക്കാള്‍ ഒരു പോയിന്റ് കുറവാണ് ഇത്. പാകിസ്ഥാന് എതിരായ ഓസ്‌ട്രേലിയയുടെ 3 ടെസ്റ്റുകളുടെ പരമ്പര 0-0ല്‍ അവസാനിച്ചാല്‍ ഓസ്‌ട്രേലിയ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് വീഴും. പരമ്പര 1-1ന് സമനില ആയാലും ഇന്ത്യക്ക് ഒന്നാം സ്ഥാനും പിടിക്കാം. 

എന്നാല്‍ പാകിസ്ഥാന് എതിരായ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയ ജയിച്ചാല്‍ 121 പോയിന്റോടെ അവര്‍ ഒന്നാം റാങ്ക് നിലനിര്‍ത്തും. പരമ്പരയിലെ ആദ്യ ടെസ്റ്റ് വിരസമായ സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. 25 ഓവറിലേക്ക് കളി എത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com