ഡിആര്‍എസ് എടുക്കണോ വേണ്ടയോ? സ്റ്റീവ് സ്മിത്തിനോട് ചോദിച്ച് പാക് വിക്കറ്റ് കീപ്പര്‍

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 76ാം ഓവറിലാണ് സംഭവം. നൗമാന്‍ അലിയുടെ ഡെലിവറിയില്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കറാച്ചി: ഡിആര്‍എസ് എടുക്കണമോ വേണ്ടയോ എന്ന് ബാറ്ററോട് അഭിപ്രായം തേടി പാക് വിക്കറ്റ് കീപ്പര്‍. കറാച്ചി ടെസ്റ്റിന്റെ ആദ്യ ദിനം മുഹമ്മദ് റിസ്വാന്‍ ആണ് സ്റ്റീവ് സ്മിത്തിനോട് അഭിപ്രായം തേടി ആരാധകരെ കൗതുകത്തിലാക്കിയത്. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 76ാം ഓവറിലാണ് സംഭവം. നൗമാന്‍ അലിയുടെ ഡെലിവറിയില്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി. എന്നാല്‍ പാക് കളിക്കാരുടെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഇതോടെയാണ് റിസ്വാന്‍ സ്മിത്തിന്റെ തോളിലൂടെ കയ്യിട്ട് ഡിആര്‍എസ് എടുക്കണോ വേണ്ടയോ എന്ന് ചോദിച്ചത്. 

റിവ്യു എടുക്കണം എന്നായിരുന്നു ബൗളറുടെ ആവശ്യം. എന്നാല്‍ ബാബര്‍ അസം റിവ്യു എടുക്കാന്‍ തയ്യാറായില്ല. സ്മിത്തിനോട് ഡിആര്‍എസില്‍ അഭിപ്രായം തേടുന്ന റിസ്വാന്റെ വീഡിയോ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെക്കുന്നു. 

രണ്ടാം ദിനത്തില്‍ പാക് ഇന്നിങ്‌സ് 150 ഓവറിലേക്ക് എത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 413 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 369 പന്തില്‍ നിന്ന് 160 റണ്‍സുമായി ഖവാജ മടങ്ങി. സ്റ്റീവ് സ്മിത്ത് 72 റണ്‍സ് നേടി. മറ്റൊരു ഓസീസ് ബാറ്റര്‍ക്കും അര്‍ധ ശതകം കണ്ടെത്താനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com