'അടുത്ത വര്‍ഷം കോഹ്‌ലി വീണ്ടും ക്യാപ്റ്റനാവും'; പ്രവചനവുമായി ആര്‍ അശ്വിന്‍ 

ഈ സീസണ്‍ സമ്മര്‍ദങ്ങളില്‍ നിന്നും കോഹ്‌ലിക്കുള്ള ഇടവേളയാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: അടുത്ത ഐപിഎല്‍ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോഹ് ലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊണ്ടുവന്നേക്കുമെന്ന് ആര്‍ അശ്വിന്‍. ഈ സീസണ്‍ സമ്മര്‍ദങ്ങളില്‍ നിന്നും കോഹ്‌ലിക്കുള്ള ഇടവേളയാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറയുന്നു. 

ഐപിഎല്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഡുപ്ലെസിസ്. രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കാനായേക്കും. ഡുപ്ലെസിസിനെ ക്യാപ്റ്റനാക്കിയത് നല്ല തീരുമാനമാണ്. ഒരുപാട് പരിചയ സമ്പത്തുള്ള താരമാണ്. മാത്രമല്ല, എംഎസ് ധോനിയുടെ ക്യാപ്റ്റന്‍സിയുടെ സ്വാധീനം തന്റേതിലും കണ്ടേക്കാം എന്ന് ഡുപ്ലെസിസ് തന്നെ പറയുന്നു, അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം അനുഭവിക്കുകയാണ് കോഹ് ലി

കഴിഞ്ഞ ഏതാനും വര്‍ഷമായി ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം അനുഭവിക്കുകയാണ് കോഹ് ലി. അതിനാല്‍ ഈ വര്‍ഷം കോഹ് ലിക്ക് ഒരു ഇടവേള പോലെയാണ്. അടുത്ത വര്‍ഷം കോഹ് ലിയെ അവര്‍ വീണ്ടും ക്യാപ്റ്റനാക്കും എന്നാണ് എനിക്ക് തോന്നുന്നത് എന്നും അശ്വിന്‍ പറഞ്ഞു.

7 കോടി രൂപയ്ക്കാണ് ഡുപ്ലെസിസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. താര ലേലത്തിലെ ബാംഗ്ലൂരിന്റെ ഈ നീക്കം വന്നതോടെ സീസണില്‍ ഡുപ്ലെസിസ് തന്നെ ആയിരിക്കും ക്യാപ്റ്റന്‍ എന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ മുന്‍പിലുണ്ടായ താരമാണ് ഡുപ്ലെസിസ്. എന്നാല്‍ ഇത്തവണ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം കൂടി വരുമ്പോള്‍ എങ്ങനെയാവും സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്റെ പ്രകടനം എന്ന് അറിയണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com