1400 ഡോട്ട് ബോളുകള്‍; ഐപിഎല്ലില്‍ ചരിത്രമെഴുതി ഭുവനേശ്വര്‍ കുമാര്‍

കഴിഞ്ഞ താര ലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് ഭുവിയെ ഹൈദരാബാദ് തിരികെ ടീമിലെത്തിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: സണ്‍റൈസേഴ്‌സിന് എതിരെ മുംബൈക്ക് അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടിയത് 19 റണ്‍സ്. എന്നാല്‍ 19ാം ഓവര്‍ വിക്കറ്റ് മെയ്ഡനാക്കി ഭുവനേശ്വര്‍ കുമാര്‍ കളി തങ്ങള്‍ക്കനുകൂലമായി. സീസണില്‍ ഒരു മത്സരം ഹൈദരാബാദിന് ബാക്കി നില്‍ക്കെ തകര്‍പ്പന്‍ നേട്ടങ്ങളിലൊന്നാണ് ഭുവി സ്വന്തമാക്കിയത്. 

ഐപിഎല്‍ ചരിത്രത്തില്‍ 1400 ഡോട്ട് ബോളുകള്‍ എറിയുന്ന താരമായി ഭുവനേശ്വര്‍ കുമാര്‍. മറ്റൊരു ബൗളര്‍ക്കും ഐപിഎല്ലില്‍ സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് ഇത്. 145 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് ഇത്. പവര്‍പ്ലേയില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുന്നതിനൊപ്പം ഡെത്ത് ഓവറുകളിലും ഈ സീസണില്‍ ഭുവിക്ക് മികവ് കാണിക്കാനായി. 

കഴിഞ്ഞ താര ലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് ഭുവിയെ ഹൈദരാബാദ് തിരികെ ടീമിലെത്തിച്ചത്. സീസണിനെ ഭുവിയുടെ ഇക്കണോമി 7.19. ടി നടരാജന്‍, ഉമ്രാന്‍ മാലിക്, മാര്‍കോ ജന്‍സെന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയ്ക്കാണ് ഭുവി നേതൃത്വം നല്‍കിയത്. 

ഡെത്ത് ഓവറുകളില്‍ ശാന്തമായിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്ന് മുംബൈക്ക് എതിരായ കളിക്ക് ശേഷം ഭുവി പറഞ്ഞു. അവസാന ഓവറുകളില്‍ ബൗണ്ടറി വഴങ്ങേണ്ടി വന്നേക്കാം. എന്നാല്‍ മനസ് ശാന്തമാക്കി വെക്കുന്നതിലൂടെ വിക്കറ്റ് വീഴ്ത്താനാവുമെന്നാണ് യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനോട് ഭുവി പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com