ഖത്തര്‍ ലോകകപ്പ് അര്‍ജന്റൈന്‍ കുപ്പായത്തിലെ അവസാനത്തേത്; വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് എയ്ഞ്ചല്‍ ഡി മരിയ

'ഈ ലോകകപ്പ് അവസാനിക്കുന്നതോടെ അതിന് സമയമാവും. രാജ്യാന്തര ഫുട്‌ബോളില്‍ ഒരുപാട് താരങ്ങള്‍ അവസരം കാത്തിരിക്കുന്നുണ്ട്'
കോപ്പ അമേരിക്ക ഫൈനലില്‍ ഗോള്‍ നേടുന്ന ഏയ്ഞ്ചല്‍ ഡി മരിയ/ഫോട്ടോ: ട്വിറ്റര്‍
കോപ്പ അമേരിക്ക ഫൈനലില്‍ ഗോള്‍ നേടുന്ന ഏയ്ഞ്ചല്‍ ഡി മരിയ/ഫോട്ടോ: ട്വിറ്റര്‍

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ എയ്ഞ്ചല്‍ ഡി മരിയ ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര ഫുട്‌ബോളിനോട് വിടപറയും. ഡി മരിയ തന്നെ ഇക്കാര്യം വ്യക്തമാക്കി. 

ഈ ലോകകപ്പ് അവസാനിക്കുന്നതോടെ അതിന് സമയമാവും. രാജ്യാന്തര ഫുട്‌ബോളില്‍ ഒരുപാട് താരങ്ങള്‍ അവസരം കാത്തിരിക്കുന്നുണ്ട്. ഈ നിലവാരത്തിലേക്ക് ഉയരുന്നതിന്റെ സൂചനകള്‍ പതിയെ പതിയെ അവരില്‍ നിന്ന് വരുന്നു. ഇനിയും ഞാന്‍ തുടര്‍ന്നാല്‍ അത് സ്വാര്‍ഥതയാവും. നേടാന്‍ ഞാന്‍ ആഗ്രഹിച്ചതെല്ലാം നേടിക്കഴിഞ്ഞു. ഖത്തറിന് ശേഷം ഞാന്‍ ഉറപ്പായും പിന്നിലേക്ക് മാറും, ഡി മരിയ വ്യക്തമാക്കി. 

അര്‍ജന്റീനക്ക് വേണ്ടി 121 മത്സരങ്ങള്‍ കളിച്ച താരമാണ് ഡി മരിയ. നേടിയത് 24 ഗോളും. കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിന് എതിരെ അര്‍ജന്റീന ഒരു ഗോളിന്റെ ജയം പിടിച്ചപ്പോള്‍ വല കുലുക്കിയത് ഡി മരിയ ആണ്. 

ഈ സീസണോടെ ഡി മരിയ പിഎസ്ജി വിട്ടിരുന്നു. അടുത്ത സീസണില്‍ ഏത് ടീമിലേക്ക് ചേക്കേറണം എന്ന് ഡി മരിയ ഇതുവരെ തീരുമാനിച്ചിട്ടില്ല. അര്‍ജന്റൈന്‍ കുപ്പായം അഴിക്കുമെങ്കിലും ക്ലബ് ഫുട്‌ബോളില്‍ താന്‍ തുടരും എന്നാണ് മരിയ വ്യക്തമാക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com