'അര്‍ജന്റൈന്‍ സ്‌ക്വാഡില്‍ മാറ്റങ്ങളുണ്ടാവും', ഡിബാലയും പുറത്തേക്ക്? സൂചനയുമായി സ്‌കലോനി

ലോകകപ്പിനുള്ള അര്‍ജന്റൈന്‍ സംഘത്തില്‍ മാറ്റങ്ങളുണ്ടാവും എന്ന സൂചന നല്‍കി പരിശീലകന്‍ സ്‌കലോനി
മെസി, സ്‌കലോനി/ഫോട്ടോ: എഎഫ്പി
മെസി, സ്‌കലോനി/ഫോട്ടോ: എഎഫ്പി

അബുദാബി: ലോകകപ്പിനുള്ള അര്‍ജന്റൈന്‍ സംഘത്തില്‍ മാറ്റങ്ങളുണ്ടാവും എന്ന സൂചന നല്‍കി പരിശീലകന്‍ സ്‌കലോനി. നിലവില്‍ 26 അംഗ സംഘത്തിലുള്ള കളിക്കാരില്‍ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാത്തവര്‍ ഉണ്ടെന്ന കാരണം ചൂണ്ടിയാണ് സ്‌കലോനിയുടെ വാക്കുകള്‍. 

പ്രതിരോധനിര താരം ക്രിസ്റ്റിയന്‍ റൊമേരോ, മുന്നേറ്റനിര താരം നികോളാസ് കോണ്‍സാലെസ്, ഡിബാല, അലസാന്‍ഡ്രോ ഗോമസ് എന്നിവര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് വരികയാണ്. യുഎഇക്കെതിരായ സൗഹൃദ മത്സരത്തില്‍ ഇവരെ കളിപ്പിച്ചിരുന്നില്ല. കളി മോശമായതിന്റെ പേരില്‍ സംഘത്തില്‍ നിന്ന് ആരെയും ഒഴിവാക്കില്ല. പക്ഷേ പരിക്കിനെ തുടര്‍ന്ന് അത് വേണ്ടി വരും എന്നാണ് സ്‌കലോനി പറയുന്നത്. 

ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്ത അവരെ കളിപ്പിക്കുക എന്നത് റിസ്‌ക് ആണ്

നമുക്ക് ഏതാനും പ്രശ്‌നങ്ങളുണ്ട്. സ്‌ക്വാഡ് ലിസ്റ്റില്‍ തീരുമാനം എടുക്കാന്‍ സമയമുണ്ട്. മാറ്റം വരുത്താം. അങ്ങനെ വരുത്തേണ്ടി വരില്ലായിരിക്കും എന്ന് പ്രതീക്ഷിക്കാം. എങ്കിലും സാധ്യതയുണ്ട്, യുഎഇക്കെതിരായ മത്സരത്തിന് ശേഷം സ്‌കലോനി പ്രതികരിച്ചു. 

ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്ത കളിക്കാരുണ്ട്. ഇന്നത്തെ സ്‌ക്വാഡില്‍ നിന്ന് അവരെ ഒഴിവാക്കി. കാരണം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്ത അവരെ കളിപ്പിക്കുക എന്നത് റിസ്‌ക് ആണ്. അവരെ പുറത്തിരുത്തിയതിന് കാരണം ഉണ്ട് എന്നും സ്‌കലോനി പറയുന്നു. 

ഓരോ ടീമുകള്‍ക്കും അവരുടെ ലോകകപ്പിലെ ആദ്യ മത്സരത്തിന് 24 മണിക്കൂര്‍ മുന്‍പ് സ്‌ക്വാഡില്‍ മാറ്റം വരുത്താം. നവംബര്‍ 22നാണ് ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം. സൗദിയാണ് എതിരാളികള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com