ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബാബു മണി അന്തരിച്ചു

1984ൽ കൊൽക്കത്തയിൽ നടന്ന നെഹ്റു കപ്പ് ടൂർണമെന്റിൽ അർജന്റീനയ്ക്കെതിരെയാണ് രാജ്യാന്തര ഫുട്ബോളിലേക്ക് അരങ്ങേറിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


കൊൽക്കത്ത; ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബാബു മണി അന്തരിച്ചു. 59 വയസായിരുന്നു. കരൾ രോ​ഗ ബാധിതനായി മാസങ്ങളായി ചികിത്സയിലായിരുന്ന ബാബു മണി കൊൽക്കത്തയിൽവച്ച് ശനിയാഴ്ചയാണ് മരിച്ചത്. കർണാടക സ്വദേശിയാണ്.

1984ൽ കൊൽക്കത്തയിൽ നടന്ന നെഹ്റു കപ്പ് ടൂർണമെന്റിൽ അർജന്റീനയ്ക്കെതിരെയാണ് രാജ്യാന്തര ഫുട്ബോളിലേക്ക് അരങ്ങേറിയത്. 55 മത്സരങ്ങളിൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ചു. 1984ൽ എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. 1985, 87 വർഷങ്ങളിൽ സാഫ് ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. ബാബു മണിയുടെ നിര്യാണത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേയും സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും അനുശോചിച്ചു.

ഇന്ത്യയിലെ മികച്ച വിങ്ങർമാരിൽ ഒരാളായിരുന്ന ബാബു മണി. 1984 ഏഷ്യാകപ്പിലേക്ക് യോ​ഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ ടീമിൽ അം​ഗമായിരുന്നു.  യോഗ്യതാ മത്സരത്തിൽ യെമനിനെതിരെ നേടിയ ഉജ്വല വിജയത്തിൽ ഇന്ത്യയ്ക്കു വേണ്ടി ഗോൾ നേടിയ 4 താരങ്ങളിൽ ഒരാളായിരുന്നു ബാബു മണി. 1986, 88 വർഷങ്ങളിൽ സന്തോഷ് ട്രോഫി ജേതാക്കളായ ബംഗാൾ ടീമിൽ അംഗമായിരുന്നു. കൊൽക്കത്തയിലെ മുഹമ്മദൻ സ്പോർട്ടിങ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.  മുഹമ്മദൻ സ്പോർട്ടിങ്ങിൽ കളിക്കാനായി 1983ൽ കൊൽക്കത്തയിൽ എത്തിയ ബാബു മണി ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com