'വിട്ടു കൊടുക്കില്ല, മെക്സിക്കോയെ കീഴടക്കി തിരിച്ചു വരും'- മെസി

'കനത്ത ആഘാതമാണ് തോൽവി ഏൽപ്പിച്ചത്. വേദനിപ്പിക്കുന്ന അവസ്ഥ. പക്ഷേ ആത്മവിശ്വാസം വിടാതെ ഇരിക്കേണ്ടത് അനിവാര്യമാണ്'
ചിത്രം: പിടിഐ
ചിത്രം: പിടിഐ

'വലിയ പ്രഹരമാണ് ഏറ്റത്'- ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോടേറ്റ തോൽവിക്ക് പിന്നാലെ അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പ്രതികരണം. ഈ തോൽവിയിൽ നിന്ന് തിരിച്ചു വരുമെന്നും മെസി വ്യക്തമാക്കി. 

'കനത്ത ആഘാതമാണ് തോൽവി ഏൽപ്പിച്ചത്. വേദനിപ്പിക്കുന്ന അവസ്ഥ. പക്ഷേ ആത്മവിശ്വാസം വിടാതെ ഇരിക്കേണ്ടത് അനിവാര്യമാണ്. വിട്ടു കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. മെക്സിക്കോയെ കീഴടക്കി തിരിച്ചു വരും.' 

'സൗദി അറേബ്യ മികച്ച കളിക്കാരുള്ള ടീമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർക്ക് പന്തിൽ നല്ല നിയന്ത്രണവുമുണ്ടായിരുന്നു. ഹൈ ലൈൻ പന്തുകളും അവർ കളിച്ചു. മികച്ച രീതിയിൽ തന്നെ അവരെ നേരിടാൻ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അൽപ്പം ആവേശം കൂടിപ്പോവുകയും ചെയ്തു. എങ്കിലും തോൽവിക്ക് ഒഴിവുകഴിവുകൾ പറയുന്നില്ല. അടുത്ത മത്സരത്തിൽ കൂടുതൽ ഐക്യത്തോടെ കളിക്കാൻ ശ്രമിക്കും.' 

'ഞങ്ങൾ കരുത്തുറ്റ സംഘം തന്നെയാണ്. പക്ഷേ, ഞങ്ങൾക്ക് ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വന്നിട്ടില്ല. ഈ ​ടീമിന്റെ കരുത്ത് എന്താണെന്ന് ഇനി ഞങ്ങൾ കാണിക്കുമെന്ന് ഉറപ്പ് തരുന്നു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇനി ചിന്തിക്കാനുള്ളത്. നമ്മൾ ആരാണെന്ന് തിരിച്ചറിഞ്ഞ്, നൈസർ​ഗിക കരുത്തുകളിലേക്ക് തിരിച്ചു പോക്കാണ് ഇനി വേണ്ടത്'- മെസി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com