40 ടീമുകള്‍ക്കെതിരെ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ നേടുന്ന ആദ്യ താരം; തകര്‍പ്പന്‍ നേട്ടവുമായി മെസി 

ചാമ്പ്യന്‍സ് ലീഗില്‍ 40 വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി
ബെന്‍ഫിക്കയ്‌ക്കെതിരെ ഗോള്‍ നേടിയ മെസിയുടെ ആഘോഷം/ഫോട്ടോ: എഎഫ്പി
ബെന്‍ഫിക്കയ്‌ക്കെതിരെ ഗോള്‍ നേടിയ മെസിയുടെ ആഘോഷം/ഫോട്ടോ: എഎഫ്പി

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ 40 വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫികയ്ക്ക് എതിരെ വല കുലുക്കിയതോടെയാണ് പിഎസ്ജി സൂപ്പര്‍ താരത്തിന്റെ നേട്ടം. 

38 വ്യത്യസ്ത ടീമുകള്‍ക്ക് എതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മെസിക്ക് പിന്നിലുള്ളത്. ബെന്‍ഫിക്കയ്ക്ക് എതിരെ 22ാം മിനിറ്റിലാണ് മെസി വല കുലുക്കിയത്. എന്നാല്‍ 41ാം മിനിറ്റിലെ ഡാനിലോയുടെ ഓണ്‍ ഗോളിലൂടെ ബെന്‍ഫികയ്ക്ക് സമനില പിടിക്കാനായി. 

എല്ലാ കോമ്പറ്റീഷനുകളിലുമായി കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ആറിലും മെസി വല കുലുക്കി. അര്‍ജന്റനയ്ക്ക് വേണ്ടി സൗഹൃദ മത്സരങ്ങളില്‍ വല കുലുക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു. 2018 ഡിസംബര്‍ മുതല്‍ 2019 ഫെബ്രുവരെ വരെ തുടരെ ഗോള്‍ നേടിയതിന് ശേഷം ഇത് ആദ്യമായാണ് അര്‍ജന്റൈന്‍ താരം തുടരെ ഗോള്‍ വല കുലുക്കുന്നത്. 127 ചാമ്പ്യന്‍സ് ലീഗ് ഗോളുകളാണ് മെസിയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. പിഎസ്ജിക്ക് വേണ്ടി മെസി ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ നേടിയത് ഏഴ് ഗോളും. 

ബെന്‍ഫിക്കയ്ക്ക് എതിരായ കളിയില്‍ 81ാം മിനിറ്റില്‍ മെസിയെ പിഎസ്ജി സബ്സ്റ്റിറ്റിയൂട്ട് ചെയ്തിരുന്നു. പിന്നാലെ ഇതില്‍ വിശദീകരണവുമായി പിഎസ്ജി ബോസ് ഗാല്‍റ്റിയര്‍ എത്തി. ഒരു സ്പ്രിന്റിന് ശേഷം മെസി ക്ഷീണിതനായി. തന്നെ സ്ബ്സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ മെസി തന്നെയാണ് ഗ്രൗണ്ടില്‍ നിന്ന് ആവശ്യപ്പെട്ടത് എന്നാണ് ഗാല്‍റ്റിയര്‍ മത്സര ശേഷം പറഞ്ഞത്. എന്നാല്‍ മെസിയെ പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ വിജയ ഗോളിലേക്ക് എത്താനായേനെ എന്ന ആരാധകരുടെ വാദം ശക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com