വനിതകൾക്ക് പിന്നാലെ പുരുഷൻമാരും ഫൈനലിൽ; ദേശീയ ​ഗെയിംസ് വോളിയിൽ മെഡലുറപ്പിച്ച് കേരളം

പുരുഷ സെമിയില്‍ ഗുജറാത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കേരളം ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

അഹമ്മദാബാദ്: ദേശീയ ​ഗെയിംസ് വനിതാ വോളി ബോളിൽ ഫൈനലിലെത്തിയതിന് പിന്നാലെ പുരുഷ വോളിയിലും ഫൈനലിലേക്ക് മുന്നേറി കേരളം. ഇതോടെ ഇരു വിഭാ​ഗങ്ങളിലും സ്വർണം, വെള്ളി മെഡലുകളിൽ ഒന്ന് കേരളം ഉറപ്പിച്ചു. 

പുരുഷ സെമിയില്‍ ഗുജറാത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കേരളം ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. സ്‌കോര്‍: 25-14, 25-15, 25- 21. ഫൈനലില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍.

ഹരിയാനയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് തമിഴ്‌നാട് ഫൈനലില്‍ കടന്നത്. അഞ്ചാം സെറ്റിന്റെ അവസാന സമയത്ത് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മത്സരം അരമണിക്കൂറോളം തടസപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com