കളര്‍ഫുള്‍ ആയി ഡല്‍ഹി ക്യാപിറ്റല്‍സ്; ഇനി കളത്തിലിറങ്ങുന്നത് പുതിയ രൂപത്തില്‍

പുതിയ ജേഴ്‌സി അണിഞ്ഞാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. 2020 ഐപിഎല്‍ സീസണില്‍ അണിഞ്ഞതിന് സമാനമായ ജേഴ്‌സിയാണ് ഇത്
ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം
ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

മുംബൈ: ഐപിഎല്‍ സീസണിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിടുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ മത്സരത്തോടെ. ഇവിടെ രണ്ടാം ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുക പുതിയ രൂപത്തില്‍. 

പുതിയ ജേഴ്‌സി അണിഞ്ഞാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. 2020 ഐപിഎല്‍ സീസണില്‍ അണിഞ്ഞതിന് സമാനമായ ജേഴ്‌സിയാണ് ഇത്. നിലയില്‍ തന്നെയാണ് ഡല്‍ഹിയുടെ വരവ്. ഇതിനൊപ്പം മറ്റ് നിറങ്ങള്‍ കൂടി കലരുമ്പോള്‍ ഡല്‍ഹി കളര്‍ഫുള്‍ ആവുന്നു. 

പുതിയ ജേഴ്‌സിയണിഞ്ഞ് എത്തുന്ന ഡല്‍ഹിക്ക് കളിയുടെ ഗതി തിരിക്കുകയും വേണം. ഏഴ് കളിയില്‍ നിന്ന് 3 ജയം മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് നേടാനായത്. ടീം ക്യാംപിനുള്ളിലെ കോവിഡ് വ്യാപനവും ഡല്‍ഹിക്ക് ആഘാതമേല്‍പ്പിച്ചു. മിച്ചല്‍ മാര്‍ഷ്, ടിം സീഫേര്‍ട്ട് എന്നീ താരങ്ങള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com