വീണ്ടും റണ്‍സ് വാരി സ്മിത്ത്, ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം, വിന്‍ഡിസിനെതിരെ ഇരട്ട ശതകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 02:34 PM  |  

Last Updated: 01st December 2022 02:37 PM  |   A+A-   |  

steve_smith

ഫോട്ടോ: എഎഫ്പി

 

പെര്‍ത്ത്: 29ാം ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടം തൊട്ട് ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം എത്തിയതിന് പിന്നാലെ ഇരട്ട ശതകം തൊണ്ട് സ്റ്റീവ് സ്മിത്ത്. വിന്‍ഡിസിന് എതിരായ പെര്‍ത്ത് ടെസ്റ്റില്‍ ലാബുഷെയ്ന്‍ ഇരട്ട ശതകം കണ്ടെത്തിയതിന് പിന്നാലെ സ്റ്റീവ് സ്മിത്തും ഡബിള്‍ സെഞ്ചുറിയിലേക്ക് എത്തി. 

ലാബുഷെയ്‌നിന്റേയും സ്മിത്തിന്റേയും ഇരട്ട ശതകത്തിന്റെ ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 598 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ട്രാവിസ് ഹെഡ് 99 റണ്‍സ് എടുത്തും പുറത്തായി. സ്മിത്തിന്റെ ടെസ്റ്റ് കരിയറിലെ നാലാമത്തെ ഇരട്ട ശതകമാണ് ഇത്. 

ടെസ്റ്റിലെ ഇരട്ട ശതകങ്ങളുടെ എണ്ണത്തില്‍ സുനില്‍ ഗാവ്‌സകറിനും കെയ്ന്‍ വില്യംസണിനും ഒപ്പം സ്മിത്ത് എത്തി. നാല് ഇരട്ട ശതകം വീതമാണ് ഗാവസ്‌കറിനും വില്യംസണിനും ഉള്ളത്. തന്റെ 88ാം ടെസ്റ്റിലാണ് 29 സെഞ്ചുറി എന്ന നേട്ടത്തിലേക്ക് സ്മിത്ത് എത്തിയത്. 41 സെഞ്ചുറിയുമായി റിക്കി പോണ്ടിങ്, 32 സെഞ്ചുറിയുമായി സ്റ്റീവ് വോ, 30 സെഞ്ചുറിയുമായി മാത്യു ഹെയ്ഡന്‍ എന്നിവരാണ് ഇനി സ്മിത്തിന് മുന്‍പിലുള്ള ഓസീസ് താരങ്ങള്‍. 

179 പന്തിലാണ് സ്റ്റീവ് സ്മിത്ത് വിന്‍ഡിസിന് എതിരെ സെഞ്ചുറിയിലേക്ക് എത്തിയത്. മൂന്ന് ഇന്നിങ്‌സിന് ഇടയിലെ സ്മിത്തിന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്. ഓസ്‌ട്രേലിയ വിന്‍ഡിസിന് എതിരെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 311 പന്തില്‍ നിന്ന് 16 ഫോറോടെ 200 റണ്‍സുമായി സ്മിത്ത് പുറത്താവാതെ നില്‍ക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ‌ 

അത് ക്ലാസ്! ലോകത്ത് ഒരു കളിക്കാരനും കോഹ്‌ലിയെ ആ 2 സിക്‌സില്‍ നിന്ന് തടയാനാവില്ല: ഹാരിസ് റൗഫ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ