രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ബംഗ്ലാദേശ്, തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടം; ടീമില്‍ രണ്ട് മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 11:35 AM  |  

Last Updated: 07th December 2022 11:35 AM  |   A+A-   |  

india_vs_bangladesh

ഫോട്ടോ: ട്വിറ്റർ

 

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടോസ് ആതിഥേയര്‍ക്ക്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്ത് ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. 

ഇന്ന് തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ആദ്യ ഏകദിനത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഷഹ്ബാദ് അഹ്മദിന് പകരം അക്ഷര്‍ പട്ടേല്‍ ടീമിലേക്ക് വന്നു. കുല്‍ദീപ് സെന്നിന് പകരം ഉമ്രാന്‍ മാലിക്കും ഇലവനില്‍ ഇടം നേടി. 

ആദ്യ ഏകദിനത്തില്‍ ബാറ്റിങ്ങില്‍ തകര്‍ന്നെങ്കിലും ഇന്ത്യ ബംഗ്ലാദേശിന് മുന്‍പില്‍ എളുപ്പം തോല്‍വി സമ്മതിച്ചിരുന്നില്ല. 187 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ഒരു വിക്കറ്റിനാണ് ജയിച്ചു കയറിയത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും കുല്‍ദീപ് സെന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ശാര്‍ദുളും ദീപകും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കഴിഞ്ഞ കളിയില്‍ തങ്ങള്‍ നന്നായി കളിച്ചില്ലെങ്കിലും ബൗളിങ് പ്രകടനം മോശമായിരുന്നില്ലെന്ന് രണ്ടാം ഏകദിനത്തില്‍ ടോസിന്റെ സമയം രോഹിത് പറഞ്ഞു. ഇവിടുത്തെ സാഹചര്യങ്ങളില്‍ കളിക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ച് പുനരാലോചന നടത്തി. എന്നാല്‍ കൂടുതല്‍ ചികയാന്‍ നിന്നില്ലെന്നും രോഹിത് ടോസിന്റെ സമയം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

21കാരന്‍ ഹീറോ, റാമോസിന്റെ ഹാട്രിക്കില്‍ പറങ്കിപ്പട; 6-1ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ