'50 വര്‍ഷം ആര്‍ക്കും തൊടാനാവാതെ പോയ നേട്ടം, ഇന്ന് നീ എനിക്കൊപ്പമെത്തി'; നെയ്മറിനായി ഹൃദയം തൊട്ട് പെലെ

ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ നെയ്മറിനെ ആശ്വസിപ്പിച്ച് ഇതിഹാസ താരം പെലെ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സാവോ പോളോ: ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ നെയ്മറിനെ ആശ്വസിപ്പിച്ച് ഇതിഹാസ താരം പെലെ. ബ്രസീലിനായുള്ള ഗോള്‍വേട്ടയില്‍ ഇതിഹാസ തന്റെ റെക്കോര്‍ഡിനൊപ്പം എത്തിയ നെയ്മറെ പെലെ അഭിനന്ദിക്കുകയും ചെയ്തു. 

നിന്റെ വളര്‍ച്ച ഞാന്‍ കണ്ടു, എല്ലാ ദിവസവും ഞാന്‍ നിനക്ക് വേണ്ടി ഹര്‍ഷാരവം മുഴക്കി. ഒടുവിലിപ്പോള്‍ എന്റെ നമ്പറുകള്‍ക്ക് അടുത്തെത്തിയ നിന്നെ എനിക്ക് അഭിനന്ദിക്കാനാവുന്നു. ഒരു സംഖ്യ എന്നതിനേക്കാള്‍ വിലമതിക്കുന്നതാണ് അതെന്ന് നമുക്ക് രണ്ടാള്‍ക്കും അറിയാം, പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

അത്‌ലറ്റ് എന്ന നിലയില്‍ നമ്മള്‍ രണ്ട് പേരുടേയും ജോലി പ്രചോദിപ്പിക്കുക എന്നതാണ്. നമ്മുടെ ഇപ്പോഴത്തെ ടീമിനെ, വരാന്‍ പോകുന്ന തലമുറയെ, കളിയെ ഇഷ്ടപ്പെടുന്ന എല്ലാവരേയും പ്രചോദിപ്പിക്കുക. നിര്‍ഭാഗ്യവശാല്‍ ഇന്ന് നമ്മുടെ സന്തോഷകരമായ ദിനമല്ല. 

50 വര്‍ഷം മുന്‍പാണ് ഞാന്‍ ഈ റെക്കോര്‍ഡ് എന്റെ പേരില്‍ ചേര്‍ക്കുന്നത്. ഇതുവരെ അതിനൊപ്പമെത്താന്‍ ഒരാള്‍ക്കും കഴിഞ്ഞിരുന്നില്ല. നീ അവിടേക്ക് എത്തി, കുട്ടി. നിന്റെ നേട്ടം എത്ര വലുതാണ് എന്ന് അത് കാണിച്ച് തരുന്നു. നീ ഞങ്ങളെ പ്രചോദിപ്പിച്ചുകൊേേണ്ടയിരിക്കുക. നീ ഓരോ ഗോളടിക്കുമ്പോഴും ഞാന്‍ വായുവിലിടിച്ച് സന്തോഷിക്കും, മുന്‍പ് ഞാന്‍ നിന്റെ കളി കണ്ട് ചെയ്തിരുന്നത് പോലെ തന്നെ...പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com