'എവിടെ ക്രിസ്റ്റ്യാനോ? കാറിലിരുന്ന് കരയുന്നുണ്ട്'; ജയത്തില്‍ മതിമറന്ന് മൊറോക്കന്‍ ആരാധകര്‍ 

പോര്‍ച്ചുഗലിനും ക്രിസ്റ്റിയാനോയ്ക്കും എയര്‍പോര്‍ട്ടിലേക്ക് വഴി കാണിച്ചാണ് മൊറോക്കന്‍ ആരാധകരുടെ ആഘോഷം
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മൊറോക്കന്‍ ഫാന്‍ഫോട്ടോ: എഎഫ്പി, വീഡിയോ ദൃശ്യം
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മൊറോക്കന്‍ ഫാന്‍ഫോട്ടോ: എഎഫ്പി, വീഡിയോ ദൃശ്യം

ദോഹ: പറങ്കിപ്പടയെ തകര്‍ത്ത് സെമിയിലെത്തിയതിന് പിന്നാലെ പോര്‍ച്ചുഗലിനേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പരിഹസിച്ച് മൊറോക്കന്‍ ആരാധകര്‍. പോര്‍ച്ചുഗലിനും ക്രിസ്റ്റിയാനോയ്ക്കും എയര്‍പോര്‍ട്ടിലേക്ക് വഴി കാണിച്ചാണ് മൊറോക്കന്‍ ആരാധകരുടെ ആഘോഷം. 

ലോകകപ്പ് ചരിത്രത്തില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് മൊറോക്കോ ചരിത്രമെഴുതിയത്. 42ാം മിനിറ്റില്‍ യുസഫ് എന്‍ നെസിരിയുടെ ഹെഡ്ഡറിലൂടെയാണ് മൊറോക്കോ വല കുലുക്കിയത്. 

പ്രീക്വാര്‍ട്ടറില്‍ 6-1ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ച് വരുന്ന പോര്‍ച്ചുഗലിനെ ക്വാര്‍ട്ടറില്‍ തങ്ങളുടെ ടീം ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയതിന്റെ ആഹ്ലാദത്തിലാണ് മൊറോക്കന്‍ ആരാധകര്‍. സ്‌പെയ്‌നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മലര്‍ത്തിയടിച്ചപ്പോള്‍ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മൊറോക്കന്‍ ആരാധകര്‍ ആഘോഷങ്ങളുമായി നിറഞ്ഞിരുന്നു. 

മൊറോക്കോയ്ക്ക് മുന്‍പ് മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളാണ് ലോകകപ്പ് ക്വാര്‍ട്ടറിലെത്തിയിട്ടുള്ളത്. 1991ല്‍ കാമറൂണ്‍, 2002ല്‍ സെനഗല്‍, 2010ല്‍ ഘാന. പോര്‍ച്ചുഗല്‍ ആദ്യമായാണ് ലോകകപ്പ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്താവുന്നത്. നേരത്തെ രണ്ട് വട്ടം ക്വാര്‍ട്ടറിലേക്ക് എത്തിയപ്പോഴും സെമിയിലേക്ക് മുന്നേറാന്‍ അവര്‍ക്കായി. 1966ല്‍ കൊറിയയെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചും 2006ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചുമായിരുന്നു ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com