മൊറോക്കന്‍ ഭീഷണി മുന്‍പില്‍ നില്‍ക്കെ ഫ്രാന്‍സിന് തലവേദന; രണ്ട് കളിക്കാര്‍ക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ 

രണ്ട് കളിക്കാരുടെ ഫിറ്റ്‌നസ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ഫ്രാന്‍സിന് തലവേദനയാവുന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ബെല്‍ജിയം, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ എന്നിവരെ നാട്ടിലേക്ക് മടക്കിയതിന് ശേഷം ലോകകപ്പില്‍ പുതുചരിത്രം എഴുതാന്‍ മൊറോക്കോ ഇന്ന് അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ഇറങ്ങും. 60 വര്‍ഷത്തിനിടയില്‍ ആദ്യമായി ലോക കിരീടം നിലനിര്‍ത്തുന്ന ടീം എന്ന നേട്ടത്തിലേക്ക് അടുക്കാനായാണ് ഫ്രാന്‍സ് സെമിയില്‍ ഇറങ്ങുന്നത്. ഇവിടെ രണ്ട് കളിക്കാരുടെ ഫിറ്റ്‌നസ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ഫ്രാന്‍സിന്  തലവേദനയാവുന്നു. 

പ്രതിരോധനിര താരം ഡെയോട്ട് ഉപമെകാനോ, മിഡ്ഫീല്‍ഡര്‍ റാബിയോട്ട് എന്നിവര്‍ സെമിയില്‍ ഫ്രാന്‍സിന്റെ ആദ്യ ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ല. ചൊവ്വാഴ്ച ഇവര്‍ പരിശീലനത്തിനും ഇറങ്ങിയില്ലെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. തൊണ്ടവേദനമാണ് ഉപമെകാനോയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്. റാബിയോട്ടിന്റെ ശാരിരിക ബുദ്ധിമുട്ട് എന്തെന്ന് വ്യക്തമല്ല. 

ഇരുവരും കളിക്കാതെ വന്നാല്‍ കൊനാറ്റെയെ സെന്റര്‍ ബാക്കായും ഫോഫാനയെ ഗ്രീസ്മാനും ഓറെലിയന്‍ ചൗമെനിയേയും ഫ്രാന്‍സ് ഇറക്കാനാണ് സാധ്യത. ഇംഗ്ലണ്ടിന് എതിരെ ഗോള്‍ നേടിയ ഓറെലിയന്‍ തിങ്കളാഴ്ച പരിശീലനം നടത്തിയിരുന്നില്ല. മൊറോക്കോയ്ക്ക് എതിരായ മത്സരത്തിന് മുന്‍പായി താരം ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ. 

ഖത്തര്‍ ലോകകപ്പിലെ രണ്ടാം സെമിയില്‍ ഫ്രാന്‍സിനാണ് സാധ്യതകളെല്ലാം കല്‍പ്പിക്കപ്പെടുന്നതെങ്കിലും മൊറോക്കോയെ വിലകുറച്ച് കാണാനില്ലെന്നാണ് ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ലോറിസ് പറയുന്നത്. ഇവിടെ വരെ അവര്‍ എത്തുമ്പോള്‍ അവരുടെ ക്വാളിറ്റിയാണ് അത് വ്യക്തമാക്കുന്നത്. ടീം സ്പിരിറ്റും ഇവിടെ കാണാതെ പോകരുത്. ഒപ്പം അവര്‍ക്ക് അനുകൂലമാകും ഗ്രൗണ്ട് സപ്പോര്‍ട്ട് എന്നതും ലോറിസ് ചൂണ്ടിക്കാണിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com