40 രൂപയ്ക്ക് ആയുർവേദ ചികിത്സ, രോ​ഗി മഹേന്ദ്ര സിങ് ധോനി; തിരിച്ചറിയാതെ നാട്ടുവൈദ്യൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 01:56 PM  |  

Last Updated: 02nd July 2022 01:56 PM  |   A+A-   |  

ms_dhoni

ചിത്രം: ട്വിറ്റർ

 

കാൽമുട്ട് വേദനയെത്തുടർന്ന് മഹേന്ദ്ര സിങ് ധോനി ആയുർവേദ ചികിത്സയിലെന്നു റിപ്പോർട്ട്. സ്വദേശമായ ജാർഖണ്ഡിലെ റാഞ്ചിയിൽ തന്നെയുള്ള പ്രമുഖ വൈദ്യനായ ബന്ധൻ സിങ് ഖർവാറിന്റെ അടുക്കലാണ് ധോനി ചികിത്സയ്ക്കായി എത്തിയതെന്നാണ് വിവരം. പാലിൽ പച്ചമരുന്നുകൾ ചേർത്ത് രോഗികൾക്കു നൽകുന്ന ചികിത്സാരീതിയാണ് ഇയാളുടേത്. 

ധോനിയുടെ മാതാപിതാക്കൾ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദർശിക്കാറുണ്ടെന്നും പിന്നീടു ധോനിയും അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നെന്നുമാണ് വിവരം. താരത്തെ ചികിത്സിച്ചതിനെക്കുറിച്ച് വൈദ്യൻ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി."ഞാൻ കൺസൾട്ടേഷൻ ഫീസായി 20 രൂപ ഈടാക്കും 20 രൂപ മരുന്നിനും. കഴിഞ്ഞ ഒരു മാസമായി, നാല് ദിവസം കൂടുമ്പോൾ എന്റെ അടുത്ത് വരാറുണ്ട്. നാട്ടുകാരും ചില കുട്ടികളും വന്ന് ഫോട്ടോ എടുത്തപ്പോഴാണ് ആളെ മനസ്സിലായത്, വൈദ്യൻ പറഞ്ഞു. ധോനിയുടെ മാതാപിതാക്കളെയും താൻ ചികിത്സിച്ചിട്ടുണ്ടെന്ന് ബന്ധൻ സിങ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

"ബൗളർമാരെ ഞാൻ മാനസികമായി തളർത്തി"; കിടിലൻ ബാറ്റിങ്ങിന്റെ രഹസ്യം തുറന്നുപറഞ്ഞ് ഋഷഭ് പന്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ