ഇത്തവണ ചഹൽ; ഇന്ത്യക്ക് ഏകദിന പരമ്പര നേടാൻ വേണ്ടത് 247 റൺസ്

10 ഓവറിൽ 47 റൺസ് വഴങ്ങിയാണു ചഹൽ നാല് വിക്കറ്റുകൾ വീഴ്ത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോർഡ്സ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 247 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത 49 ഓവറിൽ 246 റൺസിന് ഓൾ ഔട്ടായി. ടോസ് നേടി ഇന്ത്യ ഇം​ഗ്ലണ്ടിനെ ബാറ്റിങിന് വിടുകയായിരുന്നു. നാല് വിക്കറ്റുകൾ വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലിന്റെ ബൗളിങാണ് ഇം​ഗ്ലണ്ടിനെ വെട്ടിലാക്കിയത്. 

10 ഓവറിൽ 47 റൺസ് വഴങ്ങിയാണു ചഹൽ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ജസ്പ്രിത് ബുമ്ര, ഹർദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഒരു വിക്കറ്റെടുത്തു. 

മൊയിൻ അലി (64 പന്തിൽ രണ്ട് വീതം ഫോറും സിക്സും അടക്കം 47), ഡേവിഡ് വില്ലി (49 പന്തിൽ രണ്ട് വീതം ഫോറും സിക്സും അടക്കം 41) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. 

ജാസൻ റോയ് (23 പന്തിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം 33), ജോണി ബെയർസ്റ്റോ (38 പന്തിൽ ആറ് ഫോർ അടക്കം 38), ജോ റൂട്ട് (21 പന്തിൽ 11), ബെൻ സ്റ്റോക്സ് (23 പന്തിൽ മൂന്ന് ഫോർ അടക്കം 21), ജോസ് ബട്‌ലർ (നാല്), ലിയാം ലിവിങ്സ്റ്റൻ (33 പന്തിൽ രണ്ട് വീതം ഫോറും സിക്സം അടക്കം 33) എന്നിങ്ങനെയാണു മറ്റു ബാറ്റർമാരുടെ പ്രകടനം.  

ഒന്നാം പോരാട്ടത്തിൽ സംഭവിച്ചതു പോലെ തുടക്കത്തിൽ തകർച്ചയിലേക്ക് നീങ്ങാതിരിക്കാൻ ഇം​ഗ്ലീഷ് ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്. ന്യൂബോൾ ബൗളർമാരായ ബുമ്രയെയും ഷമിയെയും ഇംഗ്ലണ്ട് ഓപ്പണിങ് സഖ്യം ഫലപ്രദമായി നേരിട്ടു. അതിനിടെ ക്യാപ്റ്റൻ രോഹിത് ശർമ ഹർദിക്ക് പാണ്ഡ്യയെ ബൗളിങ്ങിനു വിളിച്ചതാണ് ഇന്ത്യയ്ക്ക് അനുകൂലമായത്.

റോയിയെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച ഹർദിക് ഇന്ത്യയ്ക്ക് ബ്രേക്ക് നൽകി. സ്കോർ 72 റൺസിൽ എത്തിയപ്പോൾ ജോണി ബെയർസ്റ്റോയെ ചഹൽ ബൗൾഡാക്കി. പിന്നാലെ റൂട്ടിനെ ചഹൽ വിക്കറ്റിനു മുന്നിൽ കുരുക്കി. ക്യാപ്റ്റൻ ജോസ് ബട്‌ലറെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡ് ചെയ്തു. അൽപനേരം പിടിച്ചുനിന്നു ഫോം പ്രകടമാക്കിയ സ്റ്റോക്സിനെയും ചഹൽ വിക്കറ്റിനു മുന്നിൽ കുരുക്കി. പിടിച്ചു നിന്നതിനു ശേഷം തകർത്തടിച്ചു തുടങ്ങിയ ലിയാം ലിവിങ്സ്റ്റനെ മടക്കി ഹർദിക് വീണ്ടും ഇന്ത്യയ്ക്കു ബ്രേക്ക് നൽകി. 

എന്നാൽ ഏഴാം വിക്കറ്റിൽ ഡേവിഡ് വില്ലിയെ കൂട്ടുപിടിച്ച് 62 റൺസ് ചേർത്ത മൊയിൻ അലി ഇംഗ്ലണ്ടിനെ താങ്ങിനിർത്തി. ചഹലിനെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തിനിടെ മൊയിൻ പുറത്തായത്. പിന്നാലെ വമ്പൻ അടികളിലൂടെ ഡേവിഡ് വില്ലി സ്കോറിങ് ഉയർത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com