സഞ്ജുവിനെ അപമാനിച്ചിട്ടില്ല; പ്രാങ്ക് ആയിരുന്നെന്ന് രാജസ്ഥാന്‍ റോയല്‍സ്, നാണമില്ലേയെന്ന് ആരാധകര്‍

സഞ്ജു സാംസണിന്റെ ഫോട്ടോ മോശമായ രീതിയില്‍ എഡിറ്റ് ചെയ്ത് പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ട്വിസ്റ്റ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഫോട്ടോ മോശമായ രീതിയില്‍ എഡിറ്റ് ചെയ്ത് പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ട്വിസ്റ്റ്. എല്ലാം പ്രാങ്ക് ആയിരുന്നു എന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ പറയുന്നത്. 

കഴിഞ്ഞ ദിവസം സഞ്ജു സാംസണിന്റെ ടീം ബസിലെ ഫോട്ടോ എഡിറ്റ് ചെയ്ത് തലപ്പാവും കണ്ണടയുമെല്ലാം കൂട്ടിച്ചേര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തത്. എത്ര സുന്ദരമായിരിക്കുന്നുവെന്ന് ഈ ചിത്രത്തിന് തലക്കെട്ടും നൽകി. കണ്ണുകളുരുട്ടുന്ന, പൊട്ടിച്ചിരിക്കുന്ന ഇമോജികളും ക്യാപ്ഷനൊപ്പം ചേർത്തിരുന്നു. പിന്നാലെ ഇതിനെ വിമര്‍ശിച്ച് സഞ്ജുവിന്റെ ട്വീറ്റ് എത്തി. സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നത് എങ്കില്‍ കുഴപ്പമില്ല, പക്ഷേ ടീം സമീപനം പ്രൊഫഷണലായിരിക്കണം എന്നാണ് സഞ്ജു സാംസണ്‍ പരസ്യമായി പ്രതികരിച്ചത്. 

ഇതോടെ സംഭവം ഗൗരവമേറിയതാണ് എന്ന പ്രതീതി ഉയര്‍ന്നു. പിന്നാലെ തെറ്റ് സംഭവിച്ചെന്നും ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ടീമിനെ മാറ്റുകയാണെന്നും പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക പ്രസ്താവനയും വന്നു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പേ ടീമിനുള്ളില്‍ അസ്വാരസ്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

എന്നാല്‍ ഇപ്പോള്‍ പുതിയ സോഷ്യല്‍ മീഡിയ സംഘത്തെ തെരഞ്ഞെടുക്കുന്നതിനായുള്ള ഓഡീഷന്റെ വീഡിയോ പങ്കുവെച്ചാണ് എല്ലാം പ്രാങ്കായിരുന്നു എന്ന് രാജസ്ഥാന്‍ റോയല്‍സ് പറയുന്നത്. എന്നാല്‍ രാജസ്ഥാന്റെ ഈ പ്രാങ്ക് ആരാധകര്‍ക്ക് അത്ര രസിപ്പിച്ചിട്ടില്ല. ശ്രദ്ധ പിടിക്കുന്നതിന് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമം എന്നെല്ലാം പറഞ്ഞാണ് ആരാധകരുടെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com