'ഇന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിക്കും'; കാരണം വിശദീകരിച്ച് അജയ് ജഡേജ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2022 12:47 PM  |  

Last Updated: 21st May 2022 12:47 PM  |   A+A-   |  

arjun_tendudlkar

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍

 

മുംബൈ: സീസണിലെ തങ്ങളുടെ അവസാന മത്സരത്തിന് മുംബൈ ഇന്ത്യന്‍സ് ഇന്ന് ഇറങ്ങുമ്പോള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുമെന്ന പ്രവചനവുമായി അജയ് ജഡേജ. അര്‍ജുന്‍ ഇന്ന് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് അജയ് ജഡേജ പ്രവചിക്കുന്നത്. 

മുംബൈ ഒരു റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്, സ്‌ക്വാഡിലെ എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കി. മറ്റ് എല്ലാ കളിക്കാരേയും മുംബൈ പരീക്ഷിച്ച് കഴിഞ്ഞു. അര്‍ജുന്‍ ഇന്ന് കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ട് അര്‍ജുന്‍ എന്നതിന്റെ സൂചന നമുക്ക് അതിലൂടെ ലഭിക്കും. ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് അര്‍ജുനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താം എന്ന് അജയ് ജഡേജ പറയുന്നു. 

കഴിഞ്ഞ ദിവസം മുംബൈയുടെ പരിശീലന മത്സരത്തില്‍ പന്തെറിയുന്നതിന്റെ വീഡിയോ അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അര്‍ജുന്‍ ഇന്ന് കളിക്കും എന്നതിന്റെ സൂചനയാണ് ഇതെന്നും ആരാധകര്‍ വിലയിരുത്തുന്നു. സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 

മുംബൈയുടെ സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ഡാനിയല്‍ സംസ്, തിലക് വര്‍മ, രമണ്‍ദീപ് സിങ്, സ്റ്റബ്‌സ്, ടിം ഡേവിഡ്, മെറിഡിത്. ബുമ്ര, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, മായങ്ക് മാര്‍കണ്ഡേ സ്റ്റബ്‌സ്

ഈ വാര്‍ത്ത കൂടി വായിക്കാം 

'തരംതാഴ്തപ്പെട്ട കളിക്കാരനാണ് വൃധിമാന്‍ സാഹ; വലിയ അപകടകാരിയാണ്'; പ്രശംസയുമായി സച്ചിന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ