പോളണ്ടിനെതിരെ സമനിലയിലേക്ക് വീണാല്‍? അര്‍ജന്റീനയ്ക്ക് മുന്‍പിലെ സാധ്യതകള്‍

മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതിന് പിന്നാലെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതിന് പിന്നാലെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോളണ്ടിന് എതിരായ മത്സരം മുന്‍പില്‍ നില്‍ക്കുന്നതോടെ പ്രീക്വാര്‍ട്ടറിലേക്ക് എത്തുക എന്നത് മെസിക്കും കൂട്ടര്‍ക്കും മുന്‍പില്‍ ഇപ്പോഴും വെല്ലുവിളിയാണ്...ഇനി പ്രീക്വാര്‍ട്ടറിലെത്താന്‍ അര്‍ജന്റീനയ്ക്ക് മുന്‍പിലെ സാധ്യതകള്‍ ഇങ്ങനെയാണ്...

പോളണ്ടിന് എതിരെ ജയിച്ചാല്‍ ആറ് പോയിന്റോടെ അര്‍ജന്റീനയ്ക്ക് ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീക്വാര്‍ട്ടറിലേക്ക് എത്താം. എന്നാല്‍ പോളണ്ടിനോട് തോറ്റാല്‍ മെസിക്കും സംഘത്തിനും പുറത്തേക്ക് വഴി തുറക്കും. ഏഴ് പോയിന്റോടെ പോളണ്ട് പ്രീക്വാര്‍ട്ടറില്‍ എത്തും. പോളണ്ടിന് എതിരെ അര്‍ജന്റീന സമനില വഴങ്ങിയാലും സങ്കീര്‍ണമാണ് കാര്യങ്ങള്‍. 

സമനില വന്നാല്‍ അര്‍ജന്റീനയ്ക്ക് നാല് പോയിന്റും പോളണ്ടിന് അഞ്ച് പോയിന്റുമാവും

പോളണ്ടിനെതിരെ സമനില വന്നാല്‍ അര്‍ജന്റീനയ്ക്ക് നാല് പോയിന്റും പോളണ്ടിന് അഞ്ച് പോയിന്റുമാവും. ഇതിനൊപ്പം മെക്‌സിക്കോയെ സൗദി തോല്‍പ്പിച്ചാല്‍ നാല് പോയിന്റോടെ അര്‍ജന്റീന ഗ്രൂപ്പില്‍ നിന്ന് പുറത്താവും. സൗദിയെ മെക്‌സിക്കോ തോല്‍പ്പിച്ചാല്‍ സൗദിയെ നാല് ഗോള്‍ വ്യത്യാസത്തിലല്ല മെക്‌സിക്കോ തോല്‍പ്പിക്കുന്നത് എന്നും അര്‍ജന്റീനയ്ക്ക് ഉറപ്പാക്കണം. 

സൗദി-മെക്‌സിക്കോ മത്സരം സമനിലയിലും അര്‍ജന്റീന-പോളണ്ട് മത്സരം സമനിലയിലുമായാല്‍ ഇരുവര്‍ക്കും നാല് പോയിന്റ് വീതമാവും. ഇതിലൂടെ ഗോള്‍ വ്യത്യാസ കണക്കില്‍ മുന്‍പില്‍ നില്‍ക്കുന്ന അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടറിലേക്ക് വഴി തുറക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com