ബിസിസിഐ സമ്മര്‍ദത്തിലായി, അതിനാലാണ് ഇന്ത്യ എ ക്യാപ്റ്റന്‍സി സഞ്ജുവിന് നല്‍കിയത്; പാക് മുന്‍ താരം

സഞ്ജുവിന് വലിയ ആരാധക പിന്തുണ ഉണ്ട്. സഞ്ജുവിന്റെ ബാറ്റിങ് സ്റ്റൈല്‍ ഓസ്‌ട്രേലിയയില്‍ നമുക്ക് എക്‌സ് ഫാക്ടറാവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: സമ്മര്‍ദം ശക്തമായതോടെയാണ് സഞ്ജു സാംസണിനെ ഇന്ത്യ എ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചതെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. ട്വന്റി20 ലോകകപ്പ് സംഘത്തില്‍ അഴിച്ചുപണി വേണം എന്ന നിലയില്‍ സമ്മര്‍ദം ശക്തമായതോടെയാണ് ബിസിസിഐ നീക്കം എന്നാണ് പാക് മുന്‍ താരം പറയുന്നത്. 

സഞ്ജുവിന് വലിയ ആരാധക പിന്തുണ ഉണ്ട്. സഞ്ജുവിന്റെ ബാറ്റിങ് സ്റ്റൈല്‍ ഓസ്‌ട്രേലിയയില്‍ നമുക്ക് എക്‌സ് ഫാക്ടറാവും. ബൗണ്‍സ് ലഭിക്കുന്ന വിക്കറ്റുകളില്‍ സഞ്ജുവിനേക്കാള്‍ നന്നായി കളിക്കുന്ന മറ്റൊരു താരമില്ല. ഇപ്പോള്‍ സഞ്ജുവിനെ ബിസിസിഐ ഇന്ത്യ എ ക്യാപ്റ്റനാക്കുന്നു. ബിസിസിഐ വലിയ സമ്മര്‍ദത്തിലേക്ക് വീണിരുന്നു. അതിനാലാണ് സഞ്ജുവിന് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍സി നല്‍കിയത്, ഡാനിഷ് കനേരിയ പറഞ്ഞു. 

ക്യാപ്റ്റന്‍സി ലഭിക്കുന്നത് അഭിമാനമാണ്. ഏത് വിഭാഗത്തില്‍ ദേശിയ ടീമിന്റെ ക്യാപ്റ്റനായാലും അത് അഭിമാനമാണ്. ഇത് സഞ്ജു സാംസണിന് ലഭിച്ചിരിക്കുന്ന വളരെ നല്ല അവസരമാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യ എ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ സഞ്ജുവിനായാല്‍ അത് വലിയ കാര്യമാണ് എന്നും കനേരിയ പറയുന്നു. 

ന്യൂസിലന്‍ഡ് എയ്ക്ക് എതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലാണ് ഇന്ത്യ എ ടീമിനെ സഞ്ജു നയിക്കുക. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് എത്തിക്കാന്‍ സഞ്ജുവിന് കഴിഞ്ഞു. എന്നാല്‍ കലാശപ്പോരില്‍ ഗുജറാത്തിന് മുന്‍പില്‍ വീണു. 17 മത്സരങ്ങളില്‍ നിന്ന് 458 റണ്‍സ് ആണ് സഞ്ജു കഴിഞ്ഞ സീസണില്‍ സ്‌കോര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com