കത്തിക്കയറി ഗ്രീനും ഡേവിഡും; ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ വേണം 187 റണ്‍സ്

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ കത്തിക്കയറി. അഞ്ച് ഓവറില്‍ ഓസീസ് സ്‌കോര്‍ 62ല്‍ എത്തിച്ച് താരം മടങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് കണ്ടെത്തി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ കത്തിക്കയറി. അഞ്ച് ഓവറില്‍ ഓസീസ് സ്‌കോര്‍ 62ല്‍ എത്തിച്ച് താരം മടങ്ങി. 21 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം ഗ്രീന്‍ 52 റണ്‍സ് നേടി. 

പിന്നീട് ഓസീസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ആറാമനായി ക്രീസിലെത്തിയ ടിം ഡേവിഡാണ് പിന്നീട് വെടിക്കെട്ട് തീര്‍ത്തത്. താരം 27 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 54 റണ്‍സ് കണ്ടെത്തി. താരമാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 

20 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 28 റണ്‍സുമായി ഡാനിയല്‍ സാംസ് പുറത്താകാതെ നിന്നു. 22 പന്തില്‍ 24 റണ്‍സുമായി ജോഷ് ഇംഗ്ലിസും തിളങ്ങി. മറ്റൊരാളും രണ്ടക്കം കടന്നില്ല. 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (ഏഴ്), സ്റ്റീവന്‍ സ്മിത്ത് (ഒന്‍പത്), ഗ്ലെന്‍ മാക്‌സ്‌വെല്‍ (ആറ്), മാത്യു വെയ്ഡ് (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പാറ്റ് കമ്മിന്‍സ് (പൂജ്യം) പുറത്താകാതെ നിന്നു. 

നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഋഷഭ് പന്തിന് പകരം ടീമിലെത്തിയ ഭുവനേശ്വര്‍ കുമാര്‍ വീണ്ടും നിരാശപ്പെടുത്തി. മൂന്നോവറില്‍ 39 റണ്‍സ് ഭുവി വഴങ്ങി. ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്. ബുമ്‌റയ്ക്കും നല്ല തല്ല് കിട്ടി താരം നാലോവറില്‍ 50 റണ്‍സ് വഴങ്ങി. യുസ്‌വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com