sun_risers
sun_risers

ടോസ് തുണച്ചു; ആദ്യവിജയം തേടി സണ്‍റൈസേഴ്‌സ്; മാര്‍ക്രം തിരിച്ചെത്തി 

നായകന്‍ എയ്ഡന്‍ മാര്‍ക്രം ടീമിലേക്ക് ചേര്‍ന്നത് സണ്‍റൈസേഴ്സ് ക്യാമ്പിന് പ്രതീക്ഷ പകരുന്നു.

ലഖ്‌നൗ: ഐപിഎല്ലിലെ പത്താം മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബാറ്റിങ് തെരഞ്ഞടുത്തു. നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് ലഖ്‌നൗ. രണ്ട് മത്സരങ്ങളില്‍ ഒരു കളിയില്‍ മാത്രമാണ് വിജയം നേടിയയത്. നായകന്‍ എയ്ഡന്‍ മാര്‍ക്രം ടീമിലേക്ക് ചേര്‍ന്നത് സണ്‍റൈസേഴ്സ് ക്യാമ്പിന് പ്രതീക്ഷ പകരുന്നു.

ആദ്യമത്സരത്തില്‍ ഡല്‍ഹിക്കെതിരെ ലഖ്‌നൗ വിജയത്തോടെ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടു. ആതിഥേയരായ ലഖ്നൗ ലീഗിലെ മൂന്നാം മത്സരത്തിനാണ് ഇറങ്ങുന്നത്.

പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് സണ്‍റൈസേഴ്‌സ്. ആദ്യമത്സരത്തില്‍ രാജസ്ഥാനോട് 72 റണ്‍സിനാണ് ഹൈദരബാദ് പരാജയപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com