അപരാജിതം ധവാന്‍; ഒറ്റയ്ക്ക് പൊരുതി; ആദ്യ ജയത്തിന് ഹൈദരാബാദിന് വേണം 144 റണ്‍സ്

ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിനെ നഷ്ടമായി. അവിടെ തുടങ്ങി പഞ്ചാബിന്റെ തകര്‍ച്ച
ധവാന്റെ ബാറ്റിങ്/ ട്വിറ്റർ
ധവാന്റെ ബാറ്റിങ്/ ട്വിറ്റർ

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ ജയം കുറിക്കാന്‍ വേണ്ടത് 144 റണ്‍സ്. തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ അവര്‍ രണ്ട് തുടര്‍ വിജയങ്ങളുമായി എത്തിയ പഞ്ചാബ് കിങ്‌സിനെ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെന്ന സ്‌കോറില്‍ അവസാനിച്ചു. 

ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിനെ നഷ്ടമായി. അവിടെ തുടങ്ങി പഞ്ചാബിന്റെ തകര്‍ച്ച. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറ്റേ അറ്റത്ത് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ അക്ഷോഭ്യനായി നിലകൊണ്ടു. മറ്റാരും പിന്തുണയ്ക്കാന്‍ ഇല്ലാതെ പോയതാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ പഞ്ചാബിനെ പിന്നോട്ടടിച്ചത്. 

ധവാന്‍ 66 പന്തില്‍ അഞ്ച് സിക്‌സും 12 ഫോറും സഹിതം 99 റണ്‍സ് കണ്ടെത്തി. ധവാന്‍ അപരാജിതനായി നിലകൊണ്ടു.  15 പന്തില്‍ 22 റണ്‍സെടുത്ത സാം കറനാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ഒരു ഘട്ടത്തില്‍ 100 കടക്കുമോ എന്നു തോന്നിച്ച സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ധവാനാണ്. ഓവര്‍ തീര്‍ന്നതോടെയാണ് ക്യാപ്റ്റന് അര്‍ഹിച്ച സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയത്. ധവാനൊപ്പം മോഹിത് രതി ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

മാത്യു ഷോര്‍ട്ട് (1), ജിതേഷ് ശര്‍മ (4), സികന്ദര്‍ റാസ (5), ഷാരൂഖ് ഖാന്‍ (4), ഹര്‍പ്രീത് ബ്രാര്‍ (1), രാഹുല്‍ ചഹര്‍, നതാന്‍ എല്ലിസ് എന്നിവര്‍ പൂജ്യത്തിനും പുറത്തായി. 

ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ടെ നാലോവറില്‍ 15 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ ജന്‍സന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com